LiveTV

Live

Cricket

സല്യൂട്ട് അടിച്ച് പ്രതികാരം; ഒന്നും മിണ്ടാതെ ബൗളര്‍

ക്രിക്കറ്റ് ലോകത്ത് പലവിധത്തിലുള്ള സെലബ്രേഷനുകളുണ്ട്. വിക്കറ്റെടുത്താല്‍, സെഞ്ച്വറിയടിച്ചാല്‍.

സല്യൂട്ട് അടിച്ച് പ്രതികാരം; ഒന്നും മിണ്ടാതെ ബൗളര്‍

ക്രിക്കറ്റ് ലോകത്ത് പലവിധത്തിലുള്ള സെലബ്രേഷനുകളുണ്ട്. വിക്കറ്റെടുത്താല്‍, സെഞ്ച്വറിയടിച്ചാല്‍. ആഘോഷങ്ങളില്‍ എന്നും മുമ്പന്തിയില്‍ നില്‍ക്കാറ് വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ തന്നെ. ഇംഗ്ലണ്ട്-വെസ്റ്റ്ഇന്‍ഡീസ് ഏകദിന പരമ്പരയിലും ഇങ്ങനെയൊരു സെലബ്രേഷന്‍ നടന്നു. വിന്‍ഡീസ് ബൗളര്‍ ഷെല്‍ഡണ്‍ കോട്രെലായിരുന്നു സല്യൂട്ട് സെലബ്രേഷന് തുടക്കമിട്ടത്.

ഷെല്‍ഡണിന്റെ പന്തില്‍ പുറത്തായാല്‍ താരം സല്യൂട്ട് അടിക്കുന്നതായിരുന്നു രീതി. ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ പുറത്തായപ്പോഴും ഷെല്‍ഡണ്‍ സല്യൂട്ട് പാസാക്കി. ഇതിനൊരു പ്രതികാരം വന്നത് ജോസ് ബട്ട് ലറിലൂടെയാണ്. ഷെല്‍ഡണെ സിക്‌സടിച്ച ശേഷം അദ്ദേഹത്തെ നോക്കി ബട്‌ലര്‍ തിരിച്ചും കൊടുത്തൊരു സല്യൂട്ട്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മുന്‍ മത്സരങ്ങളില്‍ വിക്കറ്റുകള്‍ നേടിയതിന് ശേഷം പലതവണ ഷെല്‍ഡണ്‍ സല്യൂട്ടടിച്ച് ആഘോഷം നടത്തിയിരുന്നു. തങ്ങള്‍ക്കെതിരെ പല തവണ ഷെല്‍ഡണ്‍ നടത്തിയ സല്യൂട്ട് ആഘോഷം ഇത്തവണ ബട്‌ലര്‍ തിരിച്ചുകൊടുക്കുകയായിരുന്നു.

ഇംഗ്ലണ്ടിനായി വെറും 77 പന്തില്‍ നിന്ന് 150 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടതും.