LiveTV

Live

Cricket

ടീം തോറ്റെങ്കിലും ധോണി നേടി ഒരു റെക്കോര്‍ഡ്

ഓസീസിനെതിരെ 23 പന്തില്‍ നിന്ന് 40 റണ്‍സ് ധോണി അടിച്ചെടുത്തത് മൂന്നു സിക്സറുകളുടെയും മൂന്നു ബൌണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു.

ടീം തോറ്റെങ്കിലും ധോണി നേടി ഒരു റെക്കോര്‍ഡ്

ആസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ടീം ഇന്ത്യ തോറ്റെങ്കിലും രാജ്യാന്തര ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയാണ് എം.എസ് ധോണി കളംവിട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 350 സിക്സറുകള്‍ പായിച്ച ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്.

Also read: മാക്സ്‍വെല്‍ വെടിക്കെട്ടില്‍ ഇന്ത്യക്ക് തോല്‍വി

ഓസീസിനെതിരെ 23 പന്തില്‍ നിന്ന് 40 റണ്‍സ് ധോണി അടിച്ചെടുത്തത് മൂന്നു സിക്സറുകളുടെയും മൂന്നു ബൌണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു. ഇതോടെ 526 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി ധോണി അതിര്‍ത്തിക്ക് പുറത്തേക്ക് പറത്തിയ പന്തുകളുടെ എണ്ണം 352 ആയി.

Also read: ക്രിസ് ഗെയ്‍ല്‍, സിക്സറുകളുടെ ‘അഞ്ഞൂറാന്‍’...

ഇതേസമയം, ഹിറ്റ്മാന്‍ രോഹിത് ശര്‍മയും 350 സിക്സര്‍ എന്ന നാഴികക്കല്ലിന് തൊട്ടടുത്താണ്. ഒരു സിക്സര്‍ അകലെയാണ് രോഹിത് ശര്‍മ. ഗ്ലെന്‍ മാക്സ്‍വെൽ നിറഞ്ഞാടിയപ്പോള്‍, ആസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ പരാജമാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യ ഉയർത്തിയ 191 റൺസിന്റെ ഭേദപ്പെട്ട ലക്ഷ്യം പിന്തുടർന്ന ആസ്ട്രേലിയ, വെടിക്കെട്ട് പ്രകടനത്തോടെ സെഞ്ച്വറി നേടിയ ഗ്ലെൻ മാക്സവെല്ലിന്റെയും (55 പന്തിൽ 113) ആർകി ഷോട്ടിന്റെയും (28 പന്തിൽ 40) മികവിൽ അനായാസം ജയം കൈപിടിയിലൊതുക്കുകയായിരുന്നു.