LiveTV

Live

Cricket

രണ്ടാം അങ്കം; ഒടുക്കം കത്തിക്കയറി ഇന്ത്യ, ഓസീസിന് ലക്ഷ്യം 191

നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 190 റണ്‍സെടുത്തത്

രണ്ടാം അങ്കം; ഒടുക്കം കത്തിക്കയറി ഇന്ത്യ, ഓസീസിന് ലക്ഷ്യം 191

അവസാന ടി20 മത്സരത്തിൽ എതിരാളികളായ ആസ്ത്രേലിയക്ക് 191 റൺസിന്റെ ലക്ഷ്യം മുന്നിൽ വെച്ചുകൊടുത്ത് ഇന്ത്യ. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യക്ക് വേണ്ടി നായകൻ വിരാട് കോഹ്‍ലി (38 പന്തിൽ നിന്നും 72) മുന്നിൽ നിന്ന് നയിച്ചപ്പോൾ കെ.എൽ രാഹുൽ 47 റൺസിന് പുറത്തായി. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 190 റണ്‍സെടുത്തത്.

ആദ്യ മത്സരത്തിൽ നിന്നും വ്യത്യസ്തമായി, അവസാന ഓവറുകളിൽ അടിച്ചു തകർത്ത ധോണിയും (23 പന്തിൽ നിന്നും 40) നായകൻ കോഹ്‍ലിയും ഇന്ത്യൻ സ്കോറിംഗിന്റെ വേഗം കൂട്ടി. അവസാന 6 ഓവറില്‍ 91 റണ്‍സാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. തുടക്കത്തിൽ രാഹുലും ശിഖർ ധവാനും (24 പന്തിൽ നിന്നും 14) ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. റിഷഭ് പന്ത് ഒരു റൺസെടുത്ത് പുറത്തായി. 8 റണ്‍സുമായി ദിനേശ് കാര്‍ത്തിക് പുറത്താകാതെ നിന്നു.

6 സിക്സും 2 ബൌണ്ടറിയും കോഹ്‍ലിയുടെ ബാറ്റില്‍ നിന്നും പിറന്നപ്പോള്‍, മൂന്ന് വീതം സിക്സും ബൌണ്ടറിയുമടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിംഗ്സ്. ആസ്ത്രേലിയക്കായി ജാസൻ ബെറെൻഡോർഫ്, നഥാൻ കോൾട്ടർ‌നെെൽ, ഷോട്ട് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.