LiveTV

Live

Cricket

ഇന്ത്യയുടെ ആ ബൗളറെ പേടിക്കണം; കമ്മിന്‍സ് പറയുന്നു... 

ബംഗളൂരുവില്‍ രണ്ടാം ടി20 നടക്കാനിരിക്കെ ഇന്ത്യന്‍ നിരയില്‍ പേടിക്കേണ്ടൊരു ബൗളറുണ്ടെന്ന്‌ വെളിപ്പെടുത്തി ആസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് 

ഇന്ത്യയുടെ ആ ബൗളറെ പേടിക്കണം; കമ്മിന്‍സ് പറയുന്നു... 

ബംഗളൂരുവില്‍ രണ്ടാം ടി20 നടക്കാനിരിക്കെ ഇന്ത്യന്‍ നിരയില്‍ പേടിക്കേണ്ടൊരു ബൗളറുണ്ടെന്ന്‌ വെളിപ്പെടുത്തി ആസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സ്. അടുത്ത കാലത്ത് ഇന്ത്യക്കായി മനോഹരമായ രീതിയില്‍ പന്തെറിയുന്ന ജസ്പ്രീത് ബുംറയെയാണ് പേടിക്കേണ്ടതെന്ന് കമ്മിന്‍സ് പറയുന്നു. ആദ്യ ടി20യില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും മികച്ച ബൗളിങ്‌ പ്രകടനം നടത്തി ശ്രദ്ധ നേടിയിരുന്നു ബുംറ.

മത്സരത്തില്‍ 4 ഓവര്‍ പന്തെറിഞ്ഞ ബുംറ 16 റണ്‍സ് മാത്രം വഴങ്ങി 3 ഓസീസ് വിക്കറ്റുകളാണ് വീഴ്ത്തിയത്. 19ാം ഓവര്‍ എറിഞ്ഞ ബുംറയുടെ പ്രകടനം എടുത്തുപറയേണ്ടതായിരുന്നു, അതിനിര്‍ണായക ഘട്ടത്തില്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.

മികച്ച വേഗത്തിനൊപ്പം കൃത്യതയുമുള്ളതിനാല്‍ ജസ്പ്രീത് ബുംറയെ എല്ലാ ഫോര്‍മാറ്റുകളിലും ബാറ്റ്‌സ്മാന്‍മാര്‍ പേടിക്കണമെന്ന് കമ്മിന്‍സ് പറയുന്നു. വേഗതയും കൃത്യതയുമാണ് പേസ് ബൗളിങിന്‍റെ അടിസ്ഥാനം, അത് രണ്ടും കൈമുതലായുള്ള താരമാണ് ബുംറ, ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും അപകടകാരിയാവാന്‍ ബുംറക്ക് കഴിയും, ഇടക്ക് സ്ലോ ബോളുകളും ബുംറ എറിയും, ബുദ്ധി ഉപയോഗിച്ചാണ് അദ്ദേഹം കളിക്കുന്നതെന്നും കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.

പരമ്പരയില്‍ ആസ്ട്രേലിയ(1-0)ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ അവര്‍ക്ക് പരമ്പര സ്വന്തമാക്കാനാവും. അതേസമയം ഇന്ന് ജയിച്ച് പരമ്പര സമനിലയിലാക്കാനാവും ഇന്ത്യയുടെ ശ്രമം.