LiveTV

Live

Cricket

അമ്പമ്പോ.... ഇതെന്തൊരു ബോള് !

ക്വീൻസ്‍ലാൻഡിന്റെ ലെഗ് സ്പിന്നർ മിച്ചൽ സ്വേപ്സൻ എറിഞ്ഞ പന്താണ് ചർച്ചാ വിഷയമായത്

അമ്പമ്പോ.... ഇതെന്തൊരു ബോള് !

ആസ്ത്രേലിയൻ ആഭ്യന്തര ക്രിക്കറ്റിനിടെയാണ് അത് സംഭവിച്ചത്. പിച്ചിന് പുറത്ത് കുത്തി പൊന്തിയ ആ പന്ത് പക്ഷെ അമ്പയർ സാധാരണ ബോളായി കടത്തി വിട്ടു. ആസ്ത്രേലിയയിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വിക്ടോറിയ - ക്വീൻസ്‍ലാൻഡ് മത്സരത്തിനിടെയാണ് ഈ അസാധാരണ സംഭവം. ആ ‘പുറമ്പോക്ക്’ പന്തിന് നോ ബോൾ വിളിക്കാത്തതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ഓസീസ് ക്രിക്കറ്റ് പ്രേമികൾ.

ക്വീൻസ്‍ലാൻഡിന്റെ ലെഗ് സ്പിന്നർ മിച്ചൽ സ്വേപ്സൻ എറിഞ്ഞ പന്താണ് ചർച്ചാ വിഷയമായത്. പിച്ചിന് പുറത്താണ് പന്ത് കുത്തിയത് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാണെങ്കിലും എന്തടിസ്ഥാനത്തിലാണ് അമ്പയർ അതിന് നോബോൾ വിളിക്കാത്തതെന്നാണ് പലരും ചോദിക്കുന്നത്. മത്സരത്തിന്റെ കമന്റേറ്റർമാർ തന്നെ ഇവ്വിഷയം തമ്മിൽ പറയുകയുമുണ്ടായി. അമ്പയറുടെ തീരുമാനം വല്ലാതെ കുഴക്കുന്നതാണെന്നാണ് ഓൺ എയറിൽ പോയ സംസാരം.