LiveTV

Live

Cricket

രണ്ടാം അങ്കം; ടോസ് നഷ്ടമായ ഇന്ത്യ ബാറ്റിംഗിനിറങ്ങി

ഉമേഷ് യാദവിന് പകരം സിദ്ധാർത്ത് കൗളിന് അവസരം നൽകിയാണ് ടീം രണ്ടാം മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്

രണ്ടാം അങ്കം; ടോസ് നഷ്ടമായ ഇന്ത്യ ബാറ്റിംഗിനിറങ്ങി

ആസ്ത്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ടോസ് നഷ്ടമായ ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചു. രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസീസിനോട് മൂന്ന് വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യക്ക് സമനിലയെങ്കിലും പിടിക്കാൻ ഇന്ന് ജയം അനിവാര്യമാണ്.

വിശാഖപട്ടണത്തെ മോശം പ്രകടനത്തെ തുടർന്നുണ്ടായ തോൽവിക്ക് ശേഷം, മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ഉമേഷ് യാദവിന് പകരം സിദ്ധാർത്ത് കൗളിന് അവസരം നൽകിയാണ് ടീം രണ്ടാം അങ്കത്തിന് ഇറങ്ങിയിരിക്കുന്നത്. ആദ്യ മത്സരത്തിലെ അവസാന ഓവറിൽ 14 റൺസ് വഴങ്ങി ജയം തട്ടിതെറിപ്പിച്ചതിൽ പഴികേട്ടിരുന്നു ഉമേഷ്. ഇതിന് പുറമെ, ടി20യിൽ സമയമെടുത്ത് റൺസ് അടിച്ച ധോണിയും വിമർശനത്തിന് ഇരയാവുകയുണ്ടായി.

ലോകകപ്പിന് മുന്നോടിയായി കെ.എൽ രാഹുലിനും, റിഷഭ് പന്തിനും കഴിവ് തെളിയിക്കാനുള്ള മത്സരമാണിതെന്ന് നേരത്തെ നായകൻ കോഹ്‍ലി പറഞ്ഞിരുന്നു. ആദ്യ മത്സരത്തിൽ രാഹുൽ (50), കോഹ്‍ലി (24), ധോണി (29) എന്നിവർക്കൊഴികെ ആർക്കും ബാറ്റിംഗ് നിരയില്‍ രണ്ടക്കം കടക്കാനാവാതെ വന്നപ്പോൾ, നിശ്ചിത ഓവറിൽ 126 റൺസിന് കൂടാരം കയറുകയായിരുന്നു ഇന്ത്യ.