LiveTV

Live

Cricket

ധോണിയെ പഴിച്ച് ആരാധകര്‍; പിന്തുണച്ച് ഓസീസ് വെടിക്കെട്ട് താരം

അവസാന ഓവറുകളില്‍ സിംഗിളുകള്‍ എടുക്കാതെ സ്ട്രൈക്ക് നിലനിര്‍ത്താന്‍ ധോണി ശ്രമിച്ചതാണ് ടീമിന്റെ ടോട്ടല്‍ 126ല്‍ ഒതുങ്ങാന്‍ കാരണമെന്നും

ധോണിയെ പഴിച്ച് ആരാധകര്‍; പിന്തുണച്ച് ഓസീസ് വെടിക്കെട്ട് താരം

ആസ്ട്രേലിയക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക് എം.എസ് ധോണിയുടെ ബാറ്റിങ്ങിനെയാണ് ആരാധകര്‍ പഴിക്കുന്നത്.

അവസാന ഓവറുകളില്‍ സിംഗിളുകള്‍ എടുക്കാതെ സ്ട്രൈക്ക് നിലനിര്‍ത്താന്‍ ധോണി ശ്രമിച്ചതാണ് ടീമിന്റെ ടോട്ടല്‍ 126ല്‍ ഒതുങ്ങാന്‍ കാരണമെന്നും ഒരു ഡസന്‍ റണ്‍സെങ്കിലും ഇങ്ങനെ നഷ്ടപ്പെടുത്തിയെന്നുമാണ് ആരോപണം. ഇന്ത്യ മൂന്ന് വിക്കറ്റിന് തോറ്റ കളിയില്‍ 37 പന്തില്‍ 29 റണ്‍സാണ് ധോണിയുടെ സംഭാവന. മധ്യനിര തകര്‍ന്നപ്പോള്‍ പിടിച്ചുനിന്ന് കളിച്ച ധോണി നോട്ടൗട്ടായിരുന്നു.

ധോണിയെ പഴിച്ച് ആരാധകര്‍; പിന്തുണച്ച് ഓസീസ് വെടിക്കെട്ട് താരം

എന്നാല്‍, ധോണിയെ പിന്തുണച്ച് ആസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‍വെല്ലെത്തി. ബാറ്റിങ് ദുഷ്കരമായിരുന്നു ഈ പിച്ചില്‍. എത്ര മികച്ച താരവും വേഗം കുറഞ്ഞ ട്രാക്കില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചു. അവസാന ഓവറിലാണ് ധോണി ഏക സിക്സ് പറത്തിയത്. ഇവിടെ വിക്കറ്റ് നിലനിര്‍ത്തി കളിച്ചതാണ് ശരിയായ തീരുമാനം മാക്സ്‍വെല്‍ പറഞ്ഞു.

ക്രുണാല്‍ പാണ്ഡ്യയെയും ജസ്പ്രീത് ബുംറയെയും നേരിടാന്‍ വിഷമിച്ചപ്പോള്‍ യുസ്വേന്ദ്ര ചഹലിനെ തെരഞ്ഞുപിടിച്ച് അടിക്കുകയായിരുന്നുവെന്ന ആസ്ട്രേലിയന്‍ ഇന്നിങ്സിലെ ടോപ് സ്കോററായ മാക്സ്‍വെല്‍ പറഞ്ഞു. നാളെയാണ് പരമ്പരയിലെ രണ്ടാം ട്വന്റി20.