LiveTV

Live

Cricket

ന്നാലും എന്റെ ഉമേഷേ.... ഉമേഷ് യാദവിന് മുട്ടന്‍ ട്രോളുകള്‍  

19ാം ഓവര്‍ ബുംറ എറിഞ്ഞു കഴിയുമ്പോള്‍ ഇന്ത്യ ജയം ഏറെക്കുറെ ഉറപ്പിച്ചതാണ്. ആ ഓവറില്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളാണ് ജസ്പ്രീത് ബുംറ വീഴ്ത്തിയത്. 

ന്നാലും എന്റെ ഉമേഷേ.... ഉമേഷ് യാദവിന് മുട്ടന്‍ ട്രോളുകള്‍  

19ാം ഓവര്‍ ബുംറ എറിഞ്ഞു കഴിയുമ്പോള്‍ ഇന്ത്യ ജയം ഏറെക്കുറെ ഉറപ്പിച്ചതാണ്. ആ ഓവറില്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളാണ് ജസ്പ്രീത് ബുംറ വീഴ്ത്തിയത്. അതും ബാറ്റ്‌സ്മാന്‍ പീറ്റര്‍ഹാന്‍ഡ്‌സ്‌കോമ്പിന്റേതുള്‍പ്പെടെ. എന്നാല്‍ അവസാന ഓവറെടുത്ത ഉമേഷ് യാദവ് ഇന്ത്യന്‍ പ്രതീക്ഷകളെ ‘എറിഞ്ഞ്’ തോല്‍പ്പിക്കുകയായി രന്നു. ആറ് ബോളില്‍ പതിനാല് റണ്‍സായിരുന്നു ആസ്‌ട്രേലിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ബൗളര്‍മാരായിരുന്നു ക്രീസില്‍.

എന്നിട്ടും ഉമേഷിന് അത്രയും റണ്‍സ് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. അവര്‍ നിരാശ പ്രകടമാക്കിയത് ട്രോളുകളിറക്കിയും. നാല് ഓവറില്‍ 35 റണ്‍സാണ് ഉമഷ് വിട്ടുകൊടുത്തത്. മറുപടി ബാറ്റിങില്‍ ആസ്‌ട്രേലിയക്ക് ആദ്യ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ മാക്‌സ്‌വല്‍ റണ്‍സ് കണ്ടെത്തി ആസ്‌ട്രേലിയന്‍ സമ്മര്‍ദ്ദം അകറ്റുകയായിരുന്നു. അതിന് മാക്‌സ്‌വല്‍ തെരഞ്ഞെടുത്തതോ ഉമേഷ് യാദവിനെയും.

ഉമേഷ് എറിഞ്ഞ മൂന്നാം ഓവറില്‍ മൂന്ന് ബൗണ്ടറികളാണ് മാക്‌സ്‌വല്‍ കണ്ടെത്തിയത്. ആവേശം അവസാന പന്ത് വരെ മുറ്റിനിന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ആസ്‌ട്രേലിയയുടെ ജയം. സ്‌കോര്‍ബോര്‍ഡ് ചുരുക്കത്തില്‍: ഇന്ത്യ 20 ഓവറില്‍ ഏഴിന് 126. ആസ്‌ട്രേലിയ 20 ഓവറില്‍ ഏഴിന് 127.