LiveTV

Live

Cricket

ആ തന്ത്രം വെളിപ്പെടുത്തി മാക്‌സ്‌വല്‍; ഉന്നിമിട്ടത് ആ ബൗളറെ...  

36 പന്തില്‍ 50 റണ്‍സ് നേടിയ മാക്‌സ്‌വല്‍ പുറത്താകുമ്പോള്‍ ആസ്‌ട്രേലിയ വിജയത്തിനടുത്ത് എത്തിയിരുന്നു. 

ആ തന്ത്രം വെളിപ്പെടുത്തി മാക്‌സ്‌വല്‍; ഉന്നിമിട്ടത് ആ ബൗളറെ...  

അവസാന പന്തിലാണ് ആസ്‌ട്രേലിയ ജയിച്ചതെങ്കിലും അടിത്തറയൊരുക്കിയത് മാക്‌സ്‌വലായിരുന്നു. 36 പന്തില്‍ 50 റണ്‍സ് നേടിയ മാക്‌സ്‌വല്‍ പുറത്താകുമ്പോള്‍ ആസ്‌ട്രേലിയ വിജയത്തിനടുത്ത് എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യ തിരിച്ചുവന്നെങ്കിലും അവസാന പന്തില്‍ ആസ്‌ട്രേലിയ ജയം സ്വന്തമാക്കുകയായിരുന്നു. 127 എന്ന ചെറിയ സ്‌കോറാണെങ്കിലും വ്യക്തമായ തന്ത്രങ്ങളോടെയാണ് ആസ്‌ട്രേലിയ മറുപടി ബാറ്റിങ് ആരംഭിച്ചത്.

തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീണ ആസ്‌ട്രേലിയ പ്രതിരോധത്തിലായിരുന്നു. എന്നാല്‍ മാക്‌സ്‌വല്‍ വന്നപാടെ അടിതുടങ്ങി ആസ്‌ട്രേലിയയുടെ സമ്മര്‍ദ്ദം അകറ്റുകയായിരുന്നു. അതിന് തെരഞ്ഞെടുത്തത് ഉമേഷ് യാദവിനെയും യൂസ്‌വേന്ദ്ര ചാഹലിനെയും. തന്ത്രത്തെപ്പറ്റി മാക്‌സ്‌വല്‍ പറയുന്നതിങ്ങനെ;

“ജസ്പ്രീത് ഭുംറയേയും ക്രുണാല്‍ പാണ്ഡ്യയേയും നേരിടാന്‍ ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ ചാഹലിനെയാണ് ആക്രമിക്കാന്‍ തെരഞ്ഞെടുത്തത്, താന്‍ പുറത്തായ പന്തും സിക്‌സറിന് ശ്രമിച്ചതായിരുന്നു, എന്നാല്‍ കണക്ട് ചെയ്തിടത്ത് പിഴച്ചെന്നും അടുത്ത കളിയില്‍ മെച്ചപ്പെടുത്തുമെന്നും മാക്‌സ് വല്‍ വ്യക്തമാക്കി.

ന്നാലും എന്റെ ഉമേഷേ.... ഉമേഷ് യാദവിന് മുട്ടന്‍ ട്രോളുകള്‍  
Also Read

ന്നാലും എന്റെ ഉമേഷേ.... ഉമേഷ് യാദവിന് മുട്ടന്‍ ട്രോളുകള്‍  

മത്സരത്തില്‍ ചാഹല്‍ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്ത് തന്നെ മാക്‌സ് വല്‍ സിക്‌സര്‍ പറത്തിയിരുന്നു. എന്നിരുന്നാലും മാക്‌സ് വലും ആര്‍സി ഷോട്ടും പുറത്തായതോടെ ആസ്‌ട്രേലിയന്‍ സ്‌കോറിങിന്റെ വേഗത കുറഞ്ഞിരുന്നു. അതിനാല്‍ തന്നെ നാല് ഓവറില്‍ 28 റണ്‍സ് മാത്രമെ ചാഹലിനെതിരെ കംഗാരുപ്പടക്ക് നേടാനായുള്ളൂ. രണ്ടാം ടി20 ബെംഗളൂരുവിലാണ്. ആദ്യ ടി20യിലെ ജയത്തോടെ ആശ്വാസം ആസ്‌ട്രേലിയക്കാണ്. കാരണം രണ്ട് ടി20 പരമ്പരയില്‍ ബംഗളൂരുവില്‍ തോറ്റാലും പരമ്പര നഷ്ടമാവില്ല.