LiveTV

Live

Cricket

ധോണിയില്ലാതെ സഞ്ജയ് മഞ്ജരേക്കറുടെ ‘ടീം പ്രഖ്യാപനം’   

സീനയിര്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ എം.എസ് ധോണിയില്ല എന്നതാണ് ആ ടീം തെരഞ്ഞെടുപ്പിലെ പ്രത്യേകത. 

ധോണിയില്ലാതെ സഞ്ജയ് മഞ്ജരേക്കറുടെ  ‘ടീം പ്രഖ്യാപനം’   

ആസ്‌ട്രേലിയക്കെതിരായ രണ്ട് ടി20 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ന് വിശാഖപ്പട്ടണത്ത് ആരംഭിക്കാനിരിക്കെ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറുടെ 'ടീം പ്രഖ്യാപനം' ഏവരെയും അത്ഭുതപ്പെടുത്തി. സീനിയര്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ എം.എസ് ധോണിയില്ല എന്നതാണ് ആ ടീം തെരഞ്ഞെടുപ്പിലെ പ്രത്യേകത.

റിഷബ് പന്തിനെയാണ് മഞ്ജരേക്കര്‍ വിക്കറ്റ് കീപ്പറുടെ റോളിലേക്ക് തെരഞ്ഞെടുത്തത്. ലോകകപ്പിന് ധോണിയുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാണെന്നും എന്നാല്‍ ടി20യില്‍ പന്തിനെ പുറത്തിരുത്തുന്നത് ശരിയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ലോകകപ്പിന് പരിഗണിക്കേണ്ടത് ടി20യിലെ പ്രകടനം വിലയിരുത്തിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഞ്ജരേക്കറുടെ ടീം ഇങ്ങനെ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, റിഷബ് പന്ത്, ദിനേശ് കാര്‍ത്തിക്, വിജയ് ശങ്കര്‍ അല്ലെങ്കില്‍ ക്രുണാല്‍ പാണ്ഡ്യ, മായങ്ക് മാര്‍ക്കണ്ഡെ, ചാഹല്‍, സിദ്ധാര്‍ത്ഥ് കൗള്‍, ഉമേഷ് യാദവ്, ജസ്പ്രിത് ഭുംറ

മഞ്ജരേക്കറുടെ ടീം ഇങ്ങനെയാണെങ്കിലും ധോണിയെ പുറത്തിരുത്തി കോഹ് ലി ടീം പ്രഖ്യാപിക്കുമോ എന്നാണ് അറിയേണ്ടത്. അതിന് സാധ്യത കുറവാണ് താനും. അല്ലെങ്കില്‍ പരിക്കോ മറ്റോ പ്രശ്‌നമാകേണ്ടിവരും. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ടാം മത്സരം ബംഗളൂരുവിലാണ്. പിന്നാലെയാണ് അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്.