LiveTV

Live

Cricket

ഇന്ത്യ പാക് ലോകകപ്പ് മത്സരം: മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കി കോഹ്‍ലി

ലോകകപ്പില്‍ പാകിസ്ഥാനെതിരെയുള്ള മത്സരങ്ങള്‍ ബഹിഷ്കരിച്ച് സര്‍ഫറാസിനും കൂട്ടര്‍ക്കും രണ്ട് പോയിന്‍റ് വെറുതെ നല്‍കരുതെന്നാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ അഭിപ്രായപ്പെട്ടത്

ഇന്ത്യ പാക് ലോകകപ്പ് മത്സരം: മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കി കോഹ്‍ലി

ആസ്ട്രേലിയക്കെതിരായ ആദ്യ ടി-20 മത്സരത്തിന് മുന്നോടിയായി വിശാഖപട്ടണത്ത് മാധ്യമങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കാനെത്തിയതായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. പത്രസമ്മേളനം ആരംഭിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന്‍റെ മുന്നില്‍ ഉയര്‍ന്ന ആദ്യ ചോദ്യം 2019 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനുമായി മത്സരിക്കുമോ ഇല്ലയോ എന്നായിരുന്നു. ഈ വിഷയത്തില്‍ ഇത്രയും നാള്‍ മൗനം പാലിച്ച വിരാട് തന്‍റെ നിലപാട് വ്യക്തമാക്കി. സര്‍ക്കാര്‍ എന്ത് നിലപാടെടുക്കുന്നോ, അതിനൊപ്പം നില്‍ക്കുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയതിനെ താന്‍ പിന്‍താങ്ങുന്നുവെന്നാണ് ഇന്ത്യന്‍ നായകന്‍ പറഞ്ഞത്.

പുല്‍വാമയില്‍ പൊലിഞ്ഞു പോയ സി.ആര്‍.പി.എഫ് ജവാന്മാരുടെ കുടുംബത്തിന് ഞങ്ങളുടെ അനുശോചനങ്ങള്‍ രേഖപ്പെടുത്തുന്നു. സര്‍ക്കാരും ബി.സി.സി.ഐയും രാജ്യത്തിനായി എന്ത് തീരുമാനമെടുക്കുന്നോ അതിനെ ബഹുമാനിക്കുകയും സ്വീകരിക്കും ചെയ്യും.
വിരാട് കോഹ്‍ലി

ഇംഗ്ലണ്ടില്‍ നടക്കുന്ന 2019 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റില്‍ നിന്നും പാകിസ്ഥാനെ ഒഴിവാക്കണമെന്നുള്ള ധ്വനി ഒളിപ്പിച്ച് ഭീഗരവാദ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന രാജ്യങ്ങളുമായി സഹകരണങ്ങള്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി ബി.സി.സി.ഐ ഐ.സി.സിക്ക് കത്തയച്ചിരുന്നു. ലോകപ്പില്‍ നിന്നു മാത്രമല്ല, പാകിസ്ഥാനുമായുള്ള എല്ലാ കൈകോര്‍ക്കലുകളും വേണ്ടെന്ന് വെക്കണമെന്ന് സീനിയര്‍ താരങ്ങളായ ഹര്‍ബജന്‍ സിങ്, വി.വി.എസ് ലക്ഷ്മണ്‍, സൌരവ് ഗാംഗുലി എന്നിവര്‍ പറഞ്ഞപ്പോള്‍ ലോകകപ്പില്‍ പാകിസ്ഥാനെതിരെയുള്ള മത്സരങ്ങള്‍ ബഹിഷ്കരിച്ച് സര്‍ഫറാസിനും കൂട്ടര്‍ക്കും രണ്ട് പോയിന്‍റ് വെറുതെ നല്‍കരുതെന്നാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ അഭിപ്രായപ്പെട്ടത്.