LiveTV

Live

Cricket

പാകിസ്താന് രണ്ട് പോയിന്‍റ് വെറുതെ നല്‍കേണ്ട; നിലപാട് വ്യക്തമാക്കി സച്ചിനും 

കളിക്കാതെ വെറുതെ രണ്ട് പോയിന്‍റ് പാകിസ്താന് നല്‍കുന്നത് ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം.

പാകിസ്താന് രണ്ട് പോയിന്‍റ് വെറുതെ നല്‍കേണ്ട; നിലപാട് വ്യക്തമാക്കി സച്ചിനും 

പുല്‍വാമ ഭീകരാക്രമണ പശ്ചാതലത്തില്‍ ലോകകപ്പില്‍ പാകിസ്താനെ തിരെ ഇന്ത്യ കളിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെ നിലപാട് വ്യക്തമാക്കി ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. കളിക്കാതെ വെറുതെ രണ്ട് പോയിന്‍റ് പാകിസ്താന് നല്‍കുന്നത് ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. നേരത്തെ സുനില്‍ ഗവാസ്കറും സമാന നിലപാടായിരുന്നു പങ്കുവെച്ചത്.

പാകിസ്താന് രണ്ട് പോയിന്‍റ് വെറുതെ നല്‍കേണ്ട; നിലപാട് വ്യക്തമാക്കി സച്ചിനും 

ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിച്ച് ഇന്ത്യ അവര്‍ക്ക് രണ്ടു പോയിന്റ് വെറുതെ നല്‍കുന്നത് കാണാന്‍ താല്‍പ്പര്യമില്ല, ഇത്തരത്തിലുള്ള നീക്കം ചിരവൈരികളായ പാകിസ്താനെ ലോകകപ്പില്‍ സഹായിക്കുക മാത്രമേ ചെയ്യൂവെന്നുമായിരുന്നു സച്ചിന്‍റെ പ്രതികരണം. ലോകകപ്പില്‍ ഒരിക്കല്‍ കൂടി പാകിസ്താനെ ഇന്ത്യ തോല്‍പ്പിക്കുന്നതു കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്‍ നിലപാട് വ്യക്തമാക്കിയത്.

ലോകകപ്പില്‍ പാകിസ്താനെതിരെ എന്നും ഇന്ത്യക്കായിരുന്നു വിജയം. ഒരിക്കല്‍ കൂടി അവരെ തോല്‍പിക്കാനുള്ള അവസരമാണെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ മുന്‍ ഇന്ത്യന്‍ നായകന്‍ അസ്ഹറുദ്ദീനും ഹര്‍ഭജന്‍ സിങും പാകിസ്താനെതിരെ ഇന്ത്യ കളിക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ആദ്യം രാജ്യം പിന്നെ ക്രിക്കറ്റ് എന്ന നിലപാടായിരുന്നു അവരുടെത്.

Also read: ആദ്യം രാജ്യം, പിന്നെ ലോകകപ്പ്; നിലപാട് വ്യക്തമാക്കി അസ്ഹറുദ്ദീന്‍