LiveTV

Live

Cricket

‘ലോകകപ്പില്‍ പാകിസ്ഥാനെ ബഹിഷ്കരിക്കുന്നത് ഇന്ത്യക്ക് ദോഷം ചെയ്യും’

കളത്തിലറങ്ങാതിരുന്നാൽ അത് പാകിസ്ഥാന് രണ്ട് പോയിന്റ് ദാനം നൽകുന്നതിന് തുല്യമായിരിക്കുമെന്ന് ഗവാസ്ക്കര്‍ പറയുന്നു

‘ലോകകപ്പില്‍ പാകിസ്ഥാനെ ബഹിഷ്കരിക്കുന്നത് ഇന്ത്യക്ക് ദോഷം ചെയ്യും’

ലോകകപ്പിൽ പാകിസ്താനെതിരേ കളിക്കാതിരിക്കുന്നത് തെറ്റായ തീരുമാനമെന്ന് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്ക്കർ. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ പാകിസ്ഥാനെതിരരെയുള്ള മത്സരങ്ങൾ ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യമുയരുന്നതിനിടെയാണ് ഗവാസ്ക്കർ രംഗത്ത് വന്നത്.

മത്സരം ബഹിഷ്കരിക്കുന്നത് എതിർ ടീമിന് ഗുണകരമായ കാര്യമാണ്. കളത്തിലറങ്ങാതിരുന്നാൽ അത് പാകിസ്ഥാന് രണ്ട് പോയിന്റ് ദാനം നൽകുന്നതിന് തുല്യമായിരിക്കും. മത്സരം ബഹിഷ്കരിക്കുന്നതിന് പകരം പാകിസ്ഥാനെതിരെ കളിച്ച് അവർ കലാശക്കളിക്ക് യോഗ്യത നേടുന്നില്ലെന്ന് ഉറപ്പിക്കുകയാണ് കളിക്കളത്തിൽ ചെയ്യാവുന്ന നല്ല മാർഗമെന്നും മുൻ ഇന്ത്യൻ നായകൻ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യൻ ഗവൺമെന്റ് ഏതെങ്കിലും തരത്തിലുള്ള തീരുമാനമെടുത്താൽ താനത് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പില്‍ ഇന്ത്യ പാകിസ്താനോട് ഇതുവരെ തോറ്റിട്ടില്ലെന്നത് വസ്തുതയാണ്. ലോകകപ്പ് മത്സരങ്ങൾ ഉപേക്ഷിക്കുന്നതിന് പകരം, പരസ്പരമുള്ള പരമ്പരകളിൽ സഹകരിക്കാതെ ഇന്ത്യക്ക് പ്രതിഷേധം അറിയിക്കാവുന്നതേയുള്ളു. താൻ ഏറ്റവും ബഹുമാനിക്കുന്ന ക്രിക്കറ്ററായ ഇംറാൻ ഖാനാണ് ഇന്ന് പാകിസ്ഥൻ ഭരിക്കുന്നത്. പരസ്പമുള്ള ബന്ധം മെച്ചപ്പെടുത്താൻ അദ്ദേഹം മുൻകെെ എടുക്കണമെന്നും
ഗവാസ്ക്കർ പറഞ്ഞു.