LiveTV

Live

Cricket

ആസ്‌ട്രേലിയക്കെതിരായ ടി20; റെക്കോര്‍ഡ് നേട്ടത്തിനരികെ രോഹിത് ശര്‍മ്മ   

ആസ്‌ട്രേലിയക്കെതിരായ ടി20യില്‍ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നതൊരു റെക്കോര്‍ഡ്  

ആസ്‌ട്രേലിയക്കെതിരായ ടി20; റെക്കോര്‍ഡ് നേട്ടത്തിനരികെ രോഹിത് ശര്‍മ്മ   

ആസ്‌ട്രേലിയക്കെതിരായ ടി20യില്‍ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നതൊരു റെക്കോര്‍ഡ്. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ ഉപനായകനെ കാത്തിരിക്കുന്നത്. 102 സിക്‌സറുകളുമായി മൂന്നാം സ്ഥാനത്താണിപ്പോള്‍ രോഹിത് ശര്‍മ്മ. ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍, വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയില്‍ എന്നിവരാണ് മുന്നില്‍. ഇരുവരുടെയും പേരില്‍ 103 സിക്‌സറുകള്‍ ഉണ്ട്.

രണ്ട് സിക്‌സറുകളുടെ വ്യത്യാസം മാത്രമാണ് രോഹിത് ശര്‍മ്മയ്ക്കുള്ളത്. ഇന്ത്യന്‍ ഓപ്പണറുടെ നിലവിലെ ഫോം നോക്കുകയാണെങ്കില്‍ ഞായറാഴ്ച വിശാഖപ്പട്ടണത്ത് ആരംഭിക്കുന്ന ആദ്യ ടി20യില്‍ തന്നെ നേട്ടം മറികടക്കാനാവും. സിക്‌സറുകളില്‍ ആദ്യ മൂന്ന് സ്ഥാനം അലങ്കരിക്കുന്നവര്‍ ഓപ്പണര്‍മാരാണ് എന്ന പ്രത്യേകതയും ഉണ്ട്. അതേസമയം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയവരില്‍ രോഹിത് ശര്‍മ്മയും വിക്കറ്റ് കീപ്പര്‍ എം.എസ് ധോണിയും ഒപ്പത്തിനൊപ്പമാണ്.

ആസ്‌ട്രേലിയക്കെതിരായ ടി20; റെക്കോര്‍ഡ് നേട്ടത്തിനരികെ രോഹിത് ശര്‍മ്മ   

ധോണിയായിരുന്നു മുന്നില്‍. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ ഈ റെക്കോര്‍ഡിനൊപ്പം രോഹിത് ശര്‍മ്മയും എത്തുകയായിരുന്നു. 215 സിക്‌സറുകളാണ് ഇരുവരുടെയും പേരിലുള്ളത്. രണ്ട് ടി20യും അഞ്ച് ഏകദിനങ്ങളുമാണ് ആസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് കളിക്കാനുള്ളത്. രണ്ടാം ടി20 ബംഗളൂരുവിലാണ്. ടി20 മത്സരങ്ങള്‍ വൈകുന്നേരം 7നാണ്.