LiveTV

Live

Cricket

സെഞ്ച്വറിയോടെ നേട്ടം സ്വന്തമാക്കി ഇഷന്‍ കിഷനും 

സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി യുവതാരം ഇഷന്‍ കിഷന്‍  

സെഞ്ച്വറിയോടെ നേട്ടം സ്വന്തമാക്കി ഇഷന്‍ കിഷനും 

സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി യുവതാരം ഇഷന്‍ കിഷന്‍. ജാര്‍ഖണ്ഡ് താരമായ കിഷന്‍ ജമ്മുകശ്മീരിനെതിരെയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. പുറത്താകാതെ 100 റണ്‍സ് നേടിയ കിഷന്‍, ടി20യില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നായകനെന്ന നേട്ടവും സ്വന്തമാക്കി. ടി20യില്‍ നായകനായുള്ള ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ക്കും സെഞ്ച്വറി നേടാന്‍ കഴിഞ്ഞിട്ടില്ല.

55 പന്തില്‍ എട്ട് ഫോറുകളുടെയും ഏഴ് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് കിഷന്‍ 100 റണ്‍സ് നേടിയത്. 34 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത ആനന്ദ് സിങ് പിന്തുണകൊടുത്തു. മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ജാര്‍ഖണ്ഡിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ജമ്മുകശ്മീര്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങില്‍ 16.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജാര്‍ഖണ്ഡ് ലക്ഷ്യത്തിലെത്തി.

അതേസമയം ലോകക്രിക്കറ്റില്‍ തന്നെ ടി20യില്‍ ഒരേ സമയം നായകനായും വിക്കറ്റ് കീപ്പറായും എത്തി സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരം കൂടിയാണ് ഇഷന്‍ കിഷന്‍. പാകിസ്താന്റെ മോയിന്‍ ഖാന്‍, കംറാന്‍ അക്മല്‍, ആസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ് ശ്രീലങ്കയുടെ ഉപുല്‍ തരംഗ എന്നിവരാണ് ഈ ക്ലബ്ബിലുള്ളവര്‍.

Also read: ഇപ്പോഴാണ് അയ്യര്‍ ശരിക്കും ഗ്രേറ്റ് ആയത്; തകര്‍ത്തത് പന്തിന്റെയും റെയ്‌നയുടെയും റെക്കോര്‍ഡ്