LiveTV

Live

Cricket

പാകിസ്താനെതിരായ മത്സരം; ബി.സി.സി.ഐ ഇടക്കാല ഭരണ സമിതിയില്‍ തീരുമാനമായില്ല

ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനുമായുള്ള മത്സരം ഒഴിവാക്കുന്ന കാര്യത്തില്‍ ബി.സി.സി.ഐ ഇടക്കാല ഭരണസമിതി തീരുമാനമെടുത്തില്ല.

പാകിസ്താനെതിരായ മത്സരം; ബി.സി.സി.ഐ ഇടക്കാല ഭരണ സമിതിയില്‍ തീരുമാനമായില്ല

ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനുമായുള്ള മത്സരം ഒഴിവാക്കുന്ന കാര്യത്തില്‍ ബി.സി.സി.ഐ ഇടക്കാല ഭരണസമിതി തീരുമാനമെടുത്തില്ല. സര്‍ക്കാറുമായി കൂടിയാലോചിച്ച ശേഷം തീരുമാനം പിന്നീട് എടുക്കുമെന്ന് ഭരണസമിതി തലവന്‍ വിനോദ് റായ് പറഞ്ഞു.

അതേസമയം കളിക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്ക അറിയിച്ച് ഐ.സി.സിക്ക് കത്തയക്കുമെന്നും വിനോദ് റായ് വ്യക്തമാക്കി. ജൂണ്‍ 16നാണ് ഇന്ത്യയും പാകിസ്താനും തമ്മിലെ മത്സരം.

പാകിസ്താനെ ലോകകപ്പ് ക്രിക്കറ്റില്‍ പങ്കെടുപ്പിക്കരുതെന്ന് ബി.സി.സി.ഐ ആവശ്യപ്പെടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതു സംബന്ധിച്ച തീരുമാനം ബി.സി.സി.ഐ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗത്തില്‍ ഉണ്ടാകുമെന്നായിരുന്നു പറയപ്പെട്ടിരുന്നത്.