LiveTV

Live

Cricket

അഫ്രീദിയുടെ വമ്പന്‍ റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞ് ഗെയ്‍ല്‍

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലാണ് പാക് താരം ശാഹിദ് അഫ്രീദിയുടെ അക്കൌണ്ടിലായിരുന്ന റെക്കോര്‍ഡ് ഗെയ്‍ല്‍ സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയത്. 

അഫ്രീദിയുടെ വമ്പന്‍ റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞ് ഗെയ്‍ല്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകളെന്ന റെക്കോര്‍ഡ് ഇനി വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലിന് സ്വന്തം. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലാണ് പാക് താരം ശാഹിദ് അഫ്രീദിയുടെ അക്കൌണ്ടിലായിരുന്ന റെക്കോര്‍ഡ് ഗെയ്‍ല്‍ സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയത്. 444 മത്സരങ്ങളില്‍ നിന്ന് 477 സിക്‌സറുകള്‍ എന്ന നേട്ടമാണ് ഗെയ്ല്‍ കൈവരിച്ചത്. 524 മത്സരങ്ങളില്‍ നിന്നായി 476 സിക്‌സറുകള്‍ നേടിയ പാക് താരം അഫ്രീദി ഇതോടെ രണ്ടാമതായി.

അഫ്രീദിയുടെ വമ്പന്‍ റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞ് ഗെയ്‍ല്‍

ഏകദിനത്തില്‍ 276, ട്വന്റി 20 യില്‍ 103, ടെസ്റ്റില്‍ 98 എന്നിങ്ങനെ സിക്‌സറുകള്‍ ഗെയ്ല്‍ അടിച്ചെടുത്തിട്ടുണ്ട്. ബ്രണ്ടന്‍ മക്കല്ലം (398) ആണ് മൂന്നാമത്. സനത് ജയസൂര്യ (352), രോഹിത് ശര്‍മ (349) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഈ വര്‍ഷം നടക്കുന്ന ലോകകപ്പിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ 39കാരനായ വെറ്ററന്‍ ബാറ്റ്‌സ്മാനെ ഉള്‍പെടുത്തിയത്. കഴിഞ്ഞ ജൂലൈയില്‍ ബംഗ്ലാദേശിനെതിരായ പരമ്പരയിലാണ് ക്രിസ് ഗെയ്ല്‍ വിന്‍ഡീസിനായി അവസാനം കളിച്ചത്. ലോകകപ്പോടെ ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന് ഗെയ്ല്‍ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.