LiveTV

Live

Cricket

പുല്‍വാമ ഭീകരാക്രമണം: പാകിസ്താനെ ലോകകപ്പില്‍ നിന്ന് വിലക്കാനുള്ള നീക്കവുമായി ബി.സി.സി.ഐ ?

പാകിസ്താനെ വിലക്കിയില്ലെങ്കില്‍ ലോകകപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറുമെന്ന സന്ദേശവും കത്തിലുണ്ടെന്നാണ് സൂചന. 

പുല്‍വാമ ഭീകരാക്രമണം: പാകിസ്താനെ ലോകകപ്പില്‍ നിന്ന് വിലക്കാനുള്ള നീക്കവുമായി ബി.സി.സി.ഐ ?

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെ ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് വിലക്കാനുള്ള നീക്കങ്ങള്‍ ബി.സി.സി.ഐ തുടങ്ങിയതായി റിപ്പോര്‍ട്ട്. സുപ്രിംകോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റേഴ്സ് കമ്മിറ്റി (സി.ഒ.എ) ഇതു സംബന്ധിച്ച് കത്ത് തയ്യാറാക്കി കഴിഞ്ഞു. ഐ.സി.സി ചെയര്‍മാന്‍ ശശാങ്ക് മനോഹറിന് കൈമാറാനാണ് കത്ത് തയ്യാറാക്കിയത്. പാകിസ്താനെ വിലക്കിയില്ലെങ്കില്‍ ലോകകപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറുമെന്ന സന്ദേശവും കത്തിലുണ്ടെന്നാണ് സൂചന.

പുല്‍വാമ ഭീകരാക്രമണം: പാകിസ്താനെ ലോകകപ്പില്‍ നിന്ന് വിലക്കാനുള്ള നീക്കവുമായി ബി.സി.സി.ഐ ?

ഇതേസമയം, കത്ത് ഔദ്യോഗികമായി ഐ.സി.സിക്ക് അയക്കുന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഇതില്‍ നിയമ സാധുത തേടിയ ശേഷമായിരിക്കും കത്ത് കൈമാറുക. വെള്ളിയാഴ്ച ചേരുന്ന സി.ഒ.എ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സി.ഒ.എയിലെ ചിലര്‍ക്ക് ഇത്തരമൊരു കത്ത് ഐ.സി.സിക്ക് അയക്കുന്നതില്‍ വിയോജിപ്പുണ്ടെന്നാണ് സൂചന. കത്ത് കൈമാറുന്നത് സംബന്ധിച്ച് സി.ഒ.എ, കായിക മന്ത്രാലയവുമായും വിദേശ, ആഭ്യന്തര മന്ത്രാലയങ്ങളുമായും ചര്‍ച്ച നടത്തും.

പുല്‍വാമ ഭീകരാക്രമണം: പാകിസ്താനെ ലോകകപ്പില്‍ നിന്ന് വിലക്കാനുള്ള നീക്കവുമായി ബി.സി.സി.ഐ ?

ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യ-പാക് ലോകകപ്പ് മത്സരം നടക്കേണ്ടത്. ഇതിന്റെ ടിക്കറ്റുകള്‍ ഏകദേശം പൂര്‍ണമായി തന്നെ വിറ്റുപോയിക്കഴിഞ്ഞു. ഇതിനുശേഷമാണ് പുല്‍വാമയില്‍ 44 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടക്കുന്നതും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നതും. ഇതിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള ലോകകപ്പ് മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന് ഗാംഗുലിയും ഹര്‍ഭജനും അടക്കമുള്ള മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.