LiveTV

Live

Cricket

’അടിവാങ്ങി മുസ്തഫിസുര്‍; സെഞ്ച്വറി നഷ്ടമായത് ഏഴ് റണ്‍സ് അകലെ’ 

ബൗളിങ്ങില്‍ മോശം പ്രകടനവുമായി ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍. 

’അടിവാങ്ങി മുസ്തഫിസുര്‍; സെഞ്ച്വറി നഷ്ടമായത് ഏഴ് റണ്‍സ് അകലെ’ 

ബൗളിങ്ങില്‍ മോശം പ്രകടനവുമായി ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍. ന്യൂസിലാന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരത്തിലാണ് ബംഗ്ലാദേശിന്റെ ‘ഫിസ്’ നല്ലവണ്ണം തല്ലുവാങ്ങിയത്. പത്ത് ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ താരം വിട്ടുകൊടുത്തത് 93 റണ്‍സ്! രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ സെഞ്ച്വറി നഷ്ടമായത് ഏഴ് റണ്‍സിനാണ്. ഫിസിന്റെ അവസാന ഓവറില്‍ മാത്രം 18 റണ്‍സാണ് ന്യൂസിലാന്‍ഡ് നേടിയത്.

ഏകദിനത്തില്‍ ബംഗ്ലാദേശിനായി ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കുന്ന മൂന്നാമത്തെ താരം എന്ന ചീത്തപ്പേരിനും മുസ്തഫിസുര്‍ അര്‍ഹനായി. 2010ല്‍ ശാഫിയുല്‍ ഇസ്‌ലാം(97 റണ്‍സ്)2010ല്‍ ഇതെ ശാഫിയുല്‍ ഇസ്‌ലാം (95 റണ്‍സ്) ഈ കൂട്ടത്തിലേക്കാണിപ്പോള്‍ മുസ്തഫിസ്‌റും എത്തിയിരിക്കുന്നത്. അടുത്തിടെയായി ബംഗ്ലാദേശിനായി സ്ഥിരതയോടെ പന്തെറിഞ്ഞത് മുസ്തഫിസുര്‍ ആയിരുന്നു. താരത്തിന്റെ ഓഫ്കട്ടറുകളില്‍ പേരുകേട്ട ബാറ്റ്‌സ്മാന്മാര്‍ വരെ വീണു പോയിരുന്നു. വൈവിധ്യമാര്‍ന്ന ബൗളിങ് മികവാണ് മുസ്തഫിസുറിനെ ഐ.പി.എല്‍ ടീമിലേക്ക് എത്തിച്ചതും. അങ്ങനത്തെ മുസ്തഫിസിറിനെ ഇങ്ങനെ ‘ ‘ ‘പെരുമാറിയതില്‍’ പകച്ചിരിക്കുകയാണ് ആരാധകര്‍.

അതേസമയം പന്തെറിഞ്ഞ മറ്റു ബൗളര്‍മാരെയും ന്യൂസിലാന്‍ഡ് അടിച്ച് പരത്തിയിട്ടുണ്ട്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 330 എന്ന കൂറ്റന്‍ സ്‌കോറാണ് ന്യൂസിലാന്‍ഡ് പടുത്തുയര്‍ത്തിയത്. മത്സരത്തില്‍ 88 റണ്‍സിനായിരുന്നു ന്യൂസിലാന്‍ഡിന്റെ ജയം. ഇതോടെ 3-0ത്തിന് ന്യൂസിലാന്‍ഡ് പരമ്പര തൂത്തുവാരുകയും ചെയ്തു.