LiveTV

Live

Cricket

കഠിന പരിശീലനത്തില്‍ ആസ്‌ട്രേലിയ; വമ്പന്‍ ഷോട്ടുകളുമായി മാക്‌സ്‌വെല്‍  

ഇന്ത്യ-ആസ്‌ട്രേലിയ ടി20- ഏകദിന പരമ്പരക്ക് ഞായറാഴ്ച തുടക്കമാവും. രണ്ട് ടി20യും അഞ്ച് ഏകദിനവുമാണ് പരമ്പരയിലുള്ളത്.

കഠിന പരിശീലനത്തില്‍ ആസ്‌ട്രേലിയ; വമ്പന്‍ ഷോട്ടുകളുമായി മാക്‌സ്‌വെല്‍  

ഇന്ത്യക്കെതിരെ സ്വന്തം നാട്ടില്‍ ടെസ്റ്റ്-ഏകദിന പരമ്പര തോറ്റതിന്റെ ക്ഷീണം ആവോളമുണ്ട് ആസ്‌ട്രേലിയക്ക്. ഒരു പരമ്പരയെങ്കിലും നേടി നാട്ടുകാരെ എങ്ങനെയെങ്കിലും സന്തോഷിപ്പിക്കാനാണ് ഇന്ത്യയെ നേരിടാന്‍ വീണ്ടും കംഗാരുപ്പടയെത്തുന്നത്. ഇന്ത്യ-ആസ്‌ട്രേലിയ ടി20- ഏകദിന പരമ്പരക്ക് ഞായറാഴ്ച തുടക്കമാവും. രണ്ട് ടി20യും അഞ്ച് ഏകദിനവുമാണ് പരമ്പരയിലുള്ളത്. ആദ്യ ടി20 വിശാഖപ്പട്ടണത്താണ്. ആസ്‌ട്രേലിയ ഇവിടെയെത്തി പരിശീലനം ആരംഭിച്ചുകഴിഞ്ഞു.

പരിശീലന ചിത്രങ്ങള്‍ പങ്കുവെച്ചാണ് ആസ്‌ട്രേലിയ ഞങ്ങള്‍ ഒരുങ്ങിത്തന്നെയാണെന്ന സൂചനകള്‍ നല്‍കുന്നത്. നെറ്റ്‌സില്‍ പവര്‍ ഹിറ്റര്‍ മാക്‌സ്‌വല്‍ ആയിരുന്നു ശ്രദ്ധാകേന്ദ്രം. വമ്പന്‍ ഹിറ്റുകളിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. റഗ്ബി കളിച്ചായിരുന്നു മറ്റു താരങ്ങളുടെ പരിശീലനം. അതേസമയം പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സേവനം ആസ്‌ട്രേലിയക്ക് ലഭിക്കില്ല. പരിക്കാണ് താരത്തെ പുറത്തിരുത്തുന്നത്. മറ്റൊരു ബൗളറായ ജോഷ് ഹേസല്‍വുഡും പരിക്കിന്റെ പിടിയിലാണ്. വിശാഖപ്പട്ടണത്തിന് പുറമെ ബംഗളൂരുവിലാണ് മറ്റൊരു ടി20. മാര്‍ച്ച് രണ്ട് മുതല്‍ ഏകദിന പരമ്പര ആരംഭിക്കും. ടി20 മത്സരങ്ങള്‍ വൈകുന്നേരം 7.30 മുതലും ഏകദിനങ്ങള്‍ ഉച്ചക്ക് 1.30നുമാണ് ആരംഭിക്കുക.

ആസ്‌ട്രേലിയ ടീം ഇങ്ങനെ: ആരോണ്‍ ഫിഞ്ച്(നായകന്‍)ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ഹാന്‍ഡ്‌സ്‌കോമ്പ്, ഗ്ലെന്‍ മാക്‌സ്‌വല്‍, ആഷ്ടണ്‍ ടേണര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്‌സ് കാരി, പാറ്റ് കമ്മിന്‍സ്,നഥാന്‍ കോള്‍ട്ടര്‍ നെയില്‍, ജൈ റിച്ചാഡ്‌സണ്‍, കെയിന്‍ റിച്ചാഡ്‌സണ്‍, ജേസണ്‍ ബെഹ്‌റണ്ടോഫ്, നഥാന്‍ ലയോണ്‍, ആദം സാമ്പ, ആര്‍സി ഷോട്ട്.