LiveTV

Live

Cricket

‘എന്തു വില കൊടുത്തും പരമ്പര സ്വന്തമാക്കും; ജയം സെെനികര്‍ക്കായി സമര്‍പ്പിക്കും’

ഓസീസിനെതിരായി രണ്ട് ടി20യും അഞ്ച് ഏകദിന മത്സരങ്ങളും അടങ്ങിയ പരമ്പരയിലാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്

‘എന്തു വില കൊടുത്തും പരമ്പര സ്വന്തമാക്കും; ജയം സെെനികര്‍ക്കായി സമര്‍പ്പിക്കും’

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സെെനികർക്കായി കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഓസ്ട്രേലിയക്കെതിരായ ഏകദിന-ടി20 പരമ്പരകൾ എന്ത് വില കൊടുത്തും വിജയിക്കുമെന്നും ഷമി പറഞ്ഞു. നേരത്തെ, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സെെനികരുടെ കുടുംബങ്ങൾക്കായുള്ള സി.ആർ.പി.എഫ് വെെവ്സ് വെൽഫയർ അസോസിയേഷനിലേക്ക് അഞ്ചു ലക്ഷം രൂപയും ഷമി നൽകിയിരുന്നു.

പരമ്പര സെെനികർക്ക് സമർപ്പിക്കാനാണ് തങ്ങൾ തീരുമാനിച്ചിട്ടുള്ളത്. വലിയൊരു ദുരന്തമാണ് പുൽവാമയിൽ സംഭവിച്ചത്. നമ്മൾ ഉറങ്ങുമ്പോൾ അവർ നമുക്കായി കാവൽ നിൽക്കുകയാണ്. സെെനികർക്കായി തങ്ങളെക്കൊണ്ടാകുന്നതെല്ലാം ചെയ്യണമെന്നും ഷമി പറഞ്ഞു.

നേരത്തെ, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സെെനികരുടെ കുടുംബത്തിന് പിന്തുണയുമായി ശിഖർ ധവാൻ, ഗൗതം ഗംഭീർ, സെവാഗ്, മുഹമ്മദ് കെെഫ് എന്നിവരും രംഗത്ത് വരികയും സംഭാവനകളർപ്പിക്കുകയും ചെയ്തിരുന്നു.

ഓസീസിനെതിരായി രണ്ട് ടി20യും അഞ്ച് ഏകദിന മത്സരങ്ങളും അടങ്ങിയ പരമ്പരയിലാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. ആസ്ത്രേലിയയിൽ വെച്ച് നടന്ന ടി20, ഏകദിന, ടെസ്റ്റ് പരമ്പരകളിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചതിന് പിറകെയാണ് ഇന്ത്യ ആസ്ത്രേലിയയെ സ്വന്തം മണ്ണിലേക്ക് ക്ഷണിക്കുന്നത്.