LiveTV

Live

Cricket

24 റണ്‍സിന് കൂടാരം കയറി; സ്വന്തം മണ്ണില്‍ നാണം കെട്ട് ഒമാന്‍

ടീമിലെ അഞ്ചു പേര്‍ സംപൂജ്യരായി മടങ്ങിയപ്പോള്‍ 15 റണ്‍സെടുത്ത ഖവർ അലി മാത്രമാണ് രണ്ടക്കം കടന്നത്

24 റണ്‍സിന് കൂടാരം കയറി; സ്വന്തം മണ്ണില്‍ നാണം കെട്ട് ഒമാന്‍

ഏകദിന ക്രിക്കറ്റിൽ 24 റൺസെന്ന കുറഞ്ഞ സ്കോറിന് കൂടാരം കയറി ഒമാൻ. സ്കോട്ലാന്റിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ സ്വന്തം മണ്ണിൽ വെച്ചാണ് ഒമാൻ തുച്ഛമായ സ്കോറിന് പുറത്തായി നാണം കെട്ടത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ നാലമത്തെ സ്കോറിനാണ് ഇതോടെ ഒമാൻ കളി അവസാനിപ്പിച്ചത്.

അൽ അമറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടമായി ബാറ്റ് ചെയ്യാനിറങ്ങിയ ഒമാൻ 17.1 ഓവറിൽ 24 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തു പോവുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ സ്കോട്ലാന്റ്, കേവലം 20 പന്തുകളിൽ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം കണ്ടു. ഓപ്പണർമാരായ മാത്യൂ ക്രോസ് 10ഉം നായകൻ കെയ്ൽ കോട്സർ 16ഉം റൺസെടുത്തു. 15 റൺസെടുത്ത ഖവർ അലി മാത്രമാണ് ഒമാൻ നിരയില്‍ രണ്ടക്കം കടന്ന ഏക കളിക്കാരൻ. ടീമിലെ അഞ്ചു പേർ റൺസൊന്നും എടുക്കാതെ പുറത്താവുകയായിരുന്നു.

സ്കോട്ലാന്റിനായി അ‍ഡ്രിയാൻ നീൽ, റുയിദ്രി സ്മിത്ത് എന്നിവർ ഏഴു റണ്‍സ് മാത്രം വിട്ടു നല്‍കി നാലു വിക്കറ്റ് വീതമെടുത്തു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ സ്കോട്ലാന്റ് 1-0 ന്റെ ലീഡ് നേടി. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇത് രണ്ടാം തവണയാണ് ഒമാൻ തുച്ഛമായ സ്കോറിന് പുറത്താവുന്നത്. 2005 ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ പാപ്യുവ ന്യൂ ഗിനിക്കെതിരെ 41 റൺസിനാണ് ഒമാൻ ഓൾ ഔട്ടായത്.

24 റണ്‍സിന് കൂടാരം കയറി; സ്വന്തം മണ്ണില്‍ നാണം കെട്ട് ഒമാന്‍