LiveTV

Live

Cricket

‘കോഹ്‍ലി കപ്പ് ഉയര്‍ത്തുന്നെങ്കില്‍ അതിന് പിന്നില്‍ ധോണിയുടെ തന്ത്രങ്ങളായിരിക്കും’

നിർണ്ണായക ഘട്ടങ്ങളിൽ ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ധോണിക്കുള്ള കഴിവ് അപാരമാണെന്ന് റെയ്ന ചൂണ്ടിക്കാട്ടുന്നു

‘കോഹ്‍ലി കപ്പ് ഉയര്‍ത്തുന്നെങ്കില്‍ അതിന് പിന്നില്‍ ധോണിയുടെ തന്ത്രങ്ങളായിരിക്കും’

ക്രിക്കറ്റ് ലോകകപ്പ് അടുത്ത് കൊണ്ടിരിക്കെ കിരീട പോരാട്ടത്തെ കുറിച്ചുള്ള പ്രവചനങ്ങളും സാധ്യതകളും ഇപ്പോഴേ ഉയർന്നു തുടങ്ങി. വേൾഡ് കപ്പ് ഫേവറിറ്റുകളിൽ, മികച്ച ഫോമിലുള്ള ടീം ഇന്ത്യയും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ത്യ കപ്പുയുർത്തുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. എന്നാൽ സീനിയർ ഇന്ത്യൻ താരം സുരേഷ് റെയ്നക്ക് അക്കാര്യത്തിൽ സംശയമേതുമില്ല. പക്ഷേ, ഇത്തവണ ലോർഡിസിൽ വിരാട് കോഹ്‍ലി കപ്പുയുർത്തുമെങ്കിൽ അതിന് പിന്നിൽ നിർണ്ണായക പങ്കുവഹിക്കുന്നത് എം.എസ് ധോണിയായിരിക്കുമെന്നാണ് റെയ്നയുടെ പക്ഷം.

‘കോഹ്‍ലി കപ്പ് ഉയര്‍ത്തുന്നെങ്കില്‍ അതിന് പിന്നില്‍ ധോണിയുടെ തന്ത്രങ്ങളായിരിക്കും’

ലോകകപ്പിനായുള്ള ടീമിൽ ഏറ്റവും പരിചയസമ്പന്നനായ താരമാണ് ലോകപ്പ് നേടിയ ടീമിനെ നയിച്ചിട്ടുള്ള ധോണി. നിർണ്ണായക ഘട്ടങ്ങളിൽ ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ധോണിക്കുള്ള കഴിവ് അപാരമാണെന്ന് റെയ്ന ചൂണ്ടിക്കാട്ടുന്നു.

അടുത്തിടെ കഴിഞ്ഞ ആസ്ത്രേലിയ-ന്യൂസിലൻഡ് പരമ്പര തന്നെ നോക്കിയാൽ, തന്റെ വ്യക്തിഗത പ്രകടനത്തോടൊപ്പം ടീമിലെ യുവ താരങ്ങൾക്ക്, പ്രത്യേകിച്ചും ബൗളർമാർക്ക് അദ്ദേഹം നിർദേശങ്ങൾ നൽകിയത് ടീമിന് വളരെയധികം ഉപകരിച്ചുവെന്ന് റെയ്ന പറയുന്നു. ക്രിക്കറ്റ് കരിയറിനിടെ ഒരുപാട് ഉയർച്ച-താഴ്ച്ചകൾ കണ്ട വ്യക്തിയാണ് ധോണി. ഇതിന്റെ അനുഭവ സമ്പത്ത് ഇന്ത്യൻ നായകന് മുതൽകൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘കോഹ്‍ലി കപ്പ് ഉയര്‍ത്തുന്നെങ്കില്‍ അതിന് പിന്നില്‍ ധോണിയുടെ തന്ത്രങ്ങളായിരിക്കും’

നായകൻ വിരാട് കോഹ്‍ലി വളരെ വ്യത്യസ്തമായി കളിക്കുന്ന താരമാണെന്നും റെയ്ന ചൂണ്ടിക്കാട്ടി. സമ്മർദ്ദങ്ങൾ അതിജീവിക്കുന്നതിൽ കോഹ്‍ലിക്ക് അസാമാന്യ കഴിവുണ്ട്. ഏത് ഫോർമാറ്റിലും റൺസ് കണ്ടെത്താൻ കഴിവുള്ള കോഹ്‍ലി കളി ജയിക്കുന്നത് ലഹരിയായി കൊണ്ടു നടക്കുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു.

മികച്ച ടീം തന്നെയാണ് ഇത്തവണ ഇന്ത്യക്കുള്ളതെന്നും അക്കാര്യത്തില്‍ സമ്മർദ്ദപ്പെടേണ്ട കാര്യമില്ലെന്നും റെയ്ന സൂചിപ്പിച്ചു. ഐ.പി.എല്ലിൽ ചെന്നെെക്ക് വേണ്ടി കളിക്കുന്ന റെയ്ന, എട്ട് വർഷം ധോണിയോടൊപ്പം ഐ.പി.എല്ലിൽ ഒരുമിച്ച് കളിച്ചതു കാരണം, കരിയറില്‍ തനിക്ക് ഒരുപാട് മെച്ചപ്പെടാനായതായും റെയ്ന പറഞ്ഞു.