LiveTV

Live

Cricket

ഐ.പി.എല്‍ 2019; ആദ്യ രണ്ടാഴ്ച്ചത്തേക്കുള്ള ഷെഡ്യൂള്‍ പുറത്ത് വിട്ടു

ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാതലത്തില്‍, പൂര്‍ണ്ണമായ ഷെഡ്യൂള്‍ പിന്നീട് റിലീസ് ചെയ്യും

ഐ.പി.എല്‍ 2019; ആദ്യ രണ്ടാഴ്ച്ചത്തേക്കുള്ള ഷെഡ്യൂള്‍ പുറത്ത് വിട്ടു

ഐ.പി.എൽ 12ാം സീസണിന്റെ ആദ്യ രണ്ടാഴ്ച്ചത്തേക്കുള്ള ഷെ‍ഡ്യൂൾ പുറത്തു വിട്ടു. ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാതലത്തിൽ, പോളിംഗ് നടക്കുന്ന തിയ്യതിയും കൂടി പുറത്തു വന്നതിന് ശേഷം മാത്രമാകും പൂർണ്ണമായ ഷെഡ്യൂൾ റിലീസ് ചെയ്യുകയ്യുള്ളൂ എന്ന് പ്രീമിയർ ലീഗ് വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 23നാണ് ഐ.പി.എൽ 2019ന് തുടക്കമാവുക.

ഉദ്ഘാടന മത്സരത്തിൽ ധോണിയുടെ നേതൃത്വത്തിലുള്ള നിലവിലെ ചാമ്പ്യൻമാരായ ചെന്നെെ സൂപ്പർ കിംഗ്സ്, വിരാട് കോഹ്‍ലിയുടെ റോയൽ ചലഞ്ചേസ് ബംഗളുരുവിനെ നേരിടും. രണ്ടാഴ്ച്ചക്കിടെ എട്ട് ഹോം ഗ്രൗണ്ടുകളിലായി ആകെ 17 മത്സരങ്ങളാണ് കളിക്കുന്നത്.

ഈ കാലയളവിനിടെ ഓരോ ടീമും ഡൽഹി ക്യാപ്പിറ്റൽസുമായി മിനിമം നാലു മത്സരങ്ങളും, ബംഗളുരു റോയൽ ചലഞ്ചേസുമായി അഞ്ചു മത്സരങ്ങളും കളിക്കും. ഇതിൽ ഒരു ടീം രണ്ടു വീതം ഹോം മത്സരങ്ങളും ഏവേ മത്സരങ്ങളും കളിക്കുമ്പോൾ, ഡൽഹി ക്യാപിറ്റൽസ് മൂന്ന് ഹോം മാച്ചുകളും, റോയൽ ചല‍ഞ്ചേസ് മൂന്ന് ഏവേ മാച്ചുകളും കളിക്കും.