LiveTV

Live

Cricket

ക്രിസ് ഗെയില്‍ കളി മതിയാക്കുന്നു

വെസ്റ്റ് ഇൻഡീസ് ഔദ്യോ​ഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് വിരമിക്കൽ വാർത്ത പുറത്തു വിട്ടത്

ക്രിസ് ഗെയില്‍ കളി മതിയാക്കുന്നു

വെസ്റ്റ് ഇൻഡീസ് താരവും വെടിക്കെട്ട് ബാറ്റ്സ്മാനുമായ ക്രിസ്
ഗെയിൽ ഏകദിന മത്സരം മതിയാക്കുന്നു. ഈ വർഷം ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പോടെ ഏകദിനത്തിൽ നിന്നും വിരമിക്കാനാണ്
ഗെയിലിന്റെ തീരുമാനം. നീണ്ട ഇടവേളക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കായി ടീമിൽ തിരിച്ചെത്തിയതിന് ശേഷമാണ് ഈ 39കാരൻ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.

വെസ്റ്റ് ഇൻഡീസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് വിരമിക്കൽ വാർത്ത പുറത്തു വിട്ടത്. 23 ശതകങ്ങളുമായി വിൻഡീസ് നിരയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ കരസ്ഥമാക്കിയ താരം 9,727 റൺസാണ് അടിച്ചു കൂട്ടിയത്. 10,405 റൺസ് അടിച്ചു കൂട്ടിയിട്ടുള്ള വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ മാത്രമാണ് റൺവേട്ടയിൽ ഗെയിലിന് മുന്നിലുള്ളത്. സിംബാവേക്കതിരെ നേടിയ 215 റൺസാണ് ഗെയിലിന്റെ
ഹെെസ്കോർ. ഒരു വെസ്റ്റ് ഇൻഡീസുകാരന്റെ ഏറ്റവും ഉയർന്ന സ്കോറും ഇതു തന്നെ.

മൂന്ന് ഫോർമാറ്റുകളിലുമായി 476 സിക്സറുകൾ പറത്തിയ ക്രിസ് ഗെയിൽ ഇക്കാര്യത്തിൽ പാക് താരം ഷാഹിദ് അഫ്രീദിയുടെ റെക്കോർഡിനൊപ്പമുണ്ട്. ബംഗ്ലാദേശിനെതിരെ ജൂലെെയിൽ നടന്ന പരമ്പരയിലാണ് ഗെയിൽ അവസാനമായി വിൻഡീസിനായി ഏകദിനത്തിൽ കളിക്കുന്നത്.