LiveTV

Live

Cricket

ഇതിഹാസ താരം മഗ്രാത്തിന് ശേഷം ചരിത്രം കുറിച്ച് പാറ്റ് കമ്മിന്‍സ്

ശ്രീലങ്കക്കെതിരായ പരമ്പരയിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ച വെച്ചതാണ് ഈ 25കാരൻ വലംകെെയ്യൻ പേസർക്ക് തുണയായത്

ഇതിഹാസ താരം മഗ്രാത്തിന് ശേഷം ചരിത്രം കുറിച്ച് പാറ്റ് കമ്മിന്‍സ്

ഐ.സി.സിയുടെ ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ആദ്യ സ്ഥാനം കരസ്ഥമാക്കി ആസ്ത്രേലിയൻ പേസർ പാറ്റ് കമ്മിൻസ്. മുൻ ഓസീസ് ഇതിഹാസം ഗ്ലെൻ മഗ്രാത്തിന് ശേഷം ഒന്നാം റാങ്കിലെത്തുന്ന താരമായി മാറിയിരിക്കുകയാണ് കമ്മിൻസ്. ശ്രീലങ്കക്കെതിരായ പരമ്പരയിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ച വെച്ചതാണ് ഈ 25കാരൻ വലംകെെയ്യൻ പേസർക്ക് തുണയായത്.

ഇതിഹാസ താരം മഗ്രാത്തിന് ശേഷം ചരിത്രം കുറിച്ച് പാറ്റ് കമ്മിന്‍സ്

ശ്രീലങ്കക്കെതിരായ രണ്ടു ടെസ്റ്റ് മത്സരങ്ങളിൽ നിന്നുമായി ഒരു ആറു വിക്കറ്റ് നേട്ടമടക്കം, ആകെ 14 വിക്കറ്റുകളാണ് കമ്മിൻസ് പിഴുതത്. 13 വർഷങ്ങൾക്ക് മുമ്പ് മഗ്രാത്ത് ഐ.സി.സി റാങ്കിംഗിൽ ഒന്നാമതെത്തിയതിന് ശേഷം ഇതാദ്യമാണ് ഒരു ആസ്ത്രേലിയന്‍ ബൗളര്‍ ഈ സ്ഥാനത്ത് എത്തുന്നത്. നേരത്തെ 2009ൽ മിച്ചൽ ജോൺസൺ റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അഞ്ചാമതുള്ള രവീന്ദ്ര ജദേജയും 10ാമതുള്ള രവിചന്ത്രൻ അശ്വിനുമാണ് ആദ്യ പത്തിൽ ഇടം നേടിയ ഇന്ത്യൻ ബൗളർമാർ.

ഇതിഹാസ താരം മഗ്രാത്തിന് ശേഷം ചരിത്രം കുറിച്ച് പാറ്റ് കമ്മിന്‍സ്

ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്സൺ, ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ, വെർണോൺ ഫിലാൻഡർ എന്നിവരാണ് രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങളിൽ. അതിനിടെ, ഏകദിന ബൗളർമാരിൽ ജസ്പ്രീത് ബൂംറയാണ് ഒന്നാമത്. അഫ്ഗാന്റെ റാഷിദ് ഖാനാണ് രണ്ടാം സ്ഥാനത്തുള്ളത്. ഐ.സി.സി ടെസ്റ്റ്-ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍‌ലി ഒന്നാം സ്ഥനത്ത് തുടരുകയാണ്.