LiveTV

Live

Cricket

‘ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കരുത്’ സി.സി.ഐ സെക്രട്ടറി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഓള്‍ഡ് ട്രാഫോഡില്‍ ജൂണ്‍ 16നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് ഒഴിവാക്കണമെന്ന ആവശ്യമാണ് സി.സി.ഐ സെക്രട്ടറി ഉന്നയിച്ചിരിക്കുന്നത്

‘ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കരുത്’ സി.സി.ഐ സെക്രട്ടറി

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന് ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ സെക്രട്ടറി സുരേഷ് ബഫ്‌ന. പുല്‍വാമ ഭീകരാക്രമണത്തെ പരസ്യമായി അപലപിക്കാന്‍ പാക് പ്രധാനമന്ത്രി ഇംറാന്‍ഖാന്‍ തയ്യാറായിട്ടില്ലെന്നും അത് ഈ ആക്രമണത്തില്‍ എന്തൊക്കെയോ പങ്ക് പാകിസ്താനുണ്ടെന്നതിന്റെ തെളിവാണെന്നും സുരേഷ് ബഫ്‌ന ആരോപിക്കുന്നു.

‘ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കരുത്’ സി.സി.ഐ സെക്രട്ടറി

ഇംഗ്ലണ്ട് ആന്റ് വെയില്‍സില്‍ മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ക്രിക്കറ്റ് ലോകകപ്പ് നടക്കുക. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഓള്‍ഡ് ട്രാഫോഡില്‍ ജൂണ്‍ 16നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് ഒഴിവാക്കണമെന്ന ആവശ്യമാണ് സി.സി.ഐ സെക്രട്ടറി ഉന്നയിച്ചിരിക്കുന്നത്.

'തീര്‍ച്ചയായും ഇമ്രാന്‍ഖാന് പ്രതികരിക്കാന്‍ ബാധ്യതയുണ്ട്. പാകിസ്താന്‍ പ്രധാനമന്ത്രിയാണ് അദ്ദേഹം. ഈ ഭീകരാക്രമണത്തില്‍ പാകിസ്താന് യാതൊരു പങ്കുമില്ലെങ്കില്‍ എന്തുകൊണ്ട് അക്കാര്യം പരസ്യമായി പറയുന്നില്ല. ജനങ്ങള്‍ക്ക് സത്യം അറിയാന്‍ അവകാശമുണ്ട്. അദ്ദേഹം തുറന്നു പറയുന്നില്ലെങ്കില്‍ എന്തൊക്കെയോ മറച്ചുപിടിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് അര്‍ഥം' സുരേഷ് ബഫ്‌ന പറയുന്നു.

‘ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കരുത്’ സി.സി.ഐ സെക്രട്ടറി

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തിലെ ഇംറാന്‍ ഖാന്റെ ചിത്രം സി.സി.ഐ മറച്ചിരുന്നു. രാജ്യത്തിനു നേരെ നടന്ന ഭീകരാക്രമണത്തിന്റെ പ്രതികരണമെന്ന നിലയിലാണ് അത് ചെയ്തതെന്നായിരുന്നു പ്രതികരണം. അതേസമയം ഇംറാന്‍ഖാന്റെ ചിത്രം എടുത്തുമാറ്റുന്ന കാര്യം ആവശ്യം വന്നാല്‍ ഭാവിയില്‍ തീരുമാനിക്കുമെന്നും സി.സി.ഐ അധികൃതര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

പുല്‍വാമയില്‍ ഭീകരാക്രമണം നടന്ന പ്രദേശം
പുല്‍വാമയില്‍ ഭീകരാക്രമണം നടന്ന പ്രദേശം

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ 250 കിലോഗ്രാമിലേറെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ചാവേറിനൊപ്പം പൊട്ടിത്തെറിച്ചായിരുന്നു ആക്രമണം. പാകിസ്താന്‍ ആസ്ഥാനമായുള്ള ജെയ്‌ഷെ ഇ മുഹമ്മദ് എന്ന ഭീകരസംഘടന ആക്രമണം നടന്ന ഉടന്‍ തന്നെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.