LiveTV

Live

Cricket

പരിക്ക് മാറി; പൃഥ്വി ഷാ വീണ്ടും കളത്തില്‍ 

സയിദ് മുഷ്താഖ് അലി ട്രോഫിക്ക് വേണ്ടിയുള്ള മുംബൈ ടീമിലാണ് ഷാ ഇടം നേടിയത്. ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയാണ് ടീമിനെ നയിക്കുന്നത് 

പരിക്ക് മാറി; പൃഥ്വി ഷാ വീണ്ടും കളത്തില്‍ 

പരിക്കില്‍ നിന്ന് മോചിതനായി യുവതാരം പൃഥ്വിഷാ വീണ്ടും കളത്തിലേക്ക്. സയിദ് മുഷ്താഖ് അലി ട്രോഫിക്ക് വേണ്ടിയുള്ള മുംബൈ ടീമിലാണ് ഷാ ഇടം നേടിയത്. ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയാണ് ടീമിനെ നയിക്കുന്നത്. ആസ്‌ട്രേലിയന്‍ ഇലവനെതിരെയുള്ള മത്സരത്തിലാണ് ഷായുടെ കാലിന് പരിക്കേല്‍ക്കുന്നത്. ശേഷം ആസ്‌ട്രേലിയന്‍ പരമ്പര തന്നെ താരത്തിന് നഷ്ടമായി.

പിന്നാലെ വന്ന ന്യൂസിലാന്‍ഡ് പരമ്പരക്കുള്ള ടീമിലും അവസരം ലഭിച്ചിരുന്നില്ല. അതേസമയം തിരിച്ചുവരവില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുന്നതെന്ന് പൃഥ്വിഷാ പറഞ്ഞു. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് 19കാരനായ പൃഥ്വി ഫിറ്റ്‌നസ് വീണ്ടെടുത്തത്. ഒക്ടോബറില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ സെഞ്ച്വറിയോടെ അരങ്ങേറ്റം കുറിച്ച പൃഥ്വിഷാ, ഭാവി താരമെന്ന വിലയിരുത്തലായിരുന്നു. അതേസമയം ആസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന-ടി20 ടീമില്‍ പൃഥ്വി ഷാക്ക് അവസരം ലഭിച്ചിരുന്നില്ല.

ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നവരുടെ കൂട്ടത്തിലും പൃഥ്വി ഷായുണ്ട്. ഫെബ്രുവരി 21 മുതല്‍ ആരംഭിക്കുന്ന മുഷ്താഖ് അലി ട്രോഫിയില്‍ ഷാക്ക് തിളങ്ങാനായാല്‍ ഒരുപക്ഷേ ആസ്ട്രേലിയക്കെതിരായ ഏകദിന ടീമിലും അവസരം ലഭിച്ചേക്കും. ടീമിനെ നേരത്തെ പ്രഖ്യാപിച്ചതിനാല്‍ പകരക്കാരനെ തീരുമാനിക്കേണ്ട ഘട്ടത്തിലെ ഇങ്ങനെയാരു അവസരം പൃഥ്വി ഷാക്ക് ലഭിക്കൂ.