LiveTV

Live

Cricket

ഇറാനി കപ്പില്‍ മുത്തമിട്ട് വിദര്‍ഭ; സമ്മാനത്തുക ജവാന്‍മാരുടെ കുടുംബത്തിന്

കര്‍നേവാറിന്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണ് റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ പിറന്നത്. 

ഇറാനി കപ്പില്‍ മുത്തമിട്ട് വിദര്‍ഭ; സമ്മാനത്തുക ജവാന്‍മാരുടെ കുടുംബത്തിന്

ഇറാനി കപ്പ് രഞ്ജി ട്രോഫി ചാമ്പ്യന്‍മാരായ വിദര്‍ഭയ്ക്ക്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇറാനി ട്രോഫിയില്‍ വിദര്‍ഭ മുത്തമിടുന്നത്. റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരം സമനിലയില്‍ കലാശിച്ചെങ്കിലും ആദ്യ ഇന്നിങ്‌സിന്റെ മികവില്‍ വിദര്‍ഭ കിരീടം ഉയര്‍ത്തുകയായിരുന്നു.

സ്‌കോര്‍: റെസ്റ്റ് ഓഫ് ഇന്ത്യ: 330, 374/3, വിദര്‍ഭ: 425, 269/5.

ഒന്നാം ഇന്നിങ്‌സില്‍ വിദര്‍ഭ നേടിയ 95 റണ്‍സിന്റെ ലീഡാണ് ഫൈനലില്‍ നിര്‍ണായകമായത്. മത്സരം സമനിലയില്‍ കലാശിച്ചെങ്കിലും ലീഡ് നില അവരെ കിരീടത്തിലേക്ക് ആനയിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ വിദര്‍ഭയ്ക്കായി തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ആക്ഷയ് കര്‍നേവാറാണ് കളിയിലെ കേമന്‍. കര്‍നേവാറിന്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണ് റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ പിറന്നത്.

ഇറാനി കപ്പില്‍ മുത്തമിട്ട് വിദര്‍ഭ; സമ്മാനത്തുക ജവാന്‍മാരുടെ കുടുംബത്തിന്

സമ്മാനത്തുക ജവാന്‍മാരുടെ കുടുംബത്തിന്

ഇറാനി ട്രോഫി നേട്ടത്തിനൊപ്പം ലഭിച്ച സമ്മാനത്തുക പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് നല്‍കി വിദര്‍ഭ. പുരസ്‌കാര വിതരണച്ചടങ്ങില്‍ വെച്ച് വിദര്‍ഭ നായകന്‍ ഫൈസ് ഫസലാണ് ഇക്കാര്യം അറിയിച്ചത്. ഇറാനി ട്രോഫി ചാമ്പ്യന്മാര്‍ക്ക് 10 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക.

തങ്ങളുടെ ഭാഗത്തു നിന്നുള്ള ചെറിയൊരു സഹായം എന്ന നിലയ്ക്കാണ് സമ്മാനത്തുക പുല്‍വാമയില്‍ ജീവന്‍ വെടിഞ്ഞ ജവാന്‍മാരുടെ കുടുംബത്തിന് നല്‍കാന്‍ തീരുമാനിച്ചതെന്ന് ഫസല്‍ പറഞ്ഞു.