LiveTV

Live

Cricket

പുല്‍വാമ ഭീകരാക്രമണം; അവാര്‍ഡ് ദാന ചടങ്ങ് മാറ്റി വിരാട് കോഹ്‌ലി 

കശ്മീരിലെ പുല്‍വാമ ഭീകരാക്രമണ പശ്ചാതലത്തില്‍ ആര്‍.പി-എസ്.ജി ഗ്രൂപ്പിന്റെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഹോണര്‍ ചടങ്ങ് മാറ്റിവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി. 

പുല്‍വാമ ഭീകരാക്രമണം; അവാര്‍ഡ് ദാന ചടങ്ങ് മാറ്റി വിരാട് കോഹ്‌ലി 

കശ്മീരിലെ പുല്‍വാമ ഭീകരാക്രമണ പശ്ചാതലത്തില്‍ ആര്‍.പി-എസ്.ജി ഗ്രൂപ്പിന്റെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഹോണര്‍ ചടങ്ങ് മാറ്റിവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് ആദരം അര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് വിരാട് കോഹ്‌ലി ചടങ്ങ് മാറ്റിവെച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു ചടങ്ങ് നിശ്ചയിച്ചിരുന്നത്. ആര്‍.പി-എസ്.ജി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിരാട് കോഹ്‌ലി ഫൗണ്ടേഷനാണ് അവാര്‍ഡ് നല്‍കുന്നത്. ഒരോ വര്‍ഷത്തേയും കായിക മേഖലയുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനത്തനം കാഴ്ചവെക്കുന്നവരെയാണ് ആദരിക്കുന്നത്. വ്യാഴാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.