LiveTV

Live

Cricket

കാര്‍ത്തികിനെ ടീം ഇന്ത്യക്ക് വേണ്ടേ? 

ഇന്ത്യയുടെ ആസ്‌ട്രേലിയന്‍ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏവരെയും അമ്പരപ്പെടുത്തിയത് ദിനേശ് കാര്‍ത്തികിനെ ഒഴിവാക്കിയതായിരുന്നു. 

കാര്‍ത്തികിനെ ടീം ഇന്ത്യക്ക് വേണ്ടേ? 

ഇന്ത്യയുടെ ആസ്‌ട്രേലിയന്‍ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏവരെയും അമ്പരപ്പെടുത്തിയത് ദിനേശ് കാര്‍ത്തികിനെ ഒഴിവാക്കിയതായിരുന്നു. പകരം എത്തിയത് റിഷബ് പന്ത്, ലോകേഷ് രാഹുല്‍ എന്നിവരും. ഇവരുടെ കഴിവില്‍ സംശയമില്ലെങ്കിലും കാര്‍ത്തികിനെ ഒഴിവാക്കിയതാണ് ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചത്. ആസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് പരമ്പരയില്‍ മോശമല്ലാത്ത പ്രകടനമായിരുന്നു കാര്‍ത്തികിന്റേത്. എന്നിട്ടും എന്തിന് കാര്‍ത്തികിനെ തഴഞ്ഞതെന്നാണ് ചോദ്യം. ഇതോടെ ലോകകപ്പ് ടീമില്‍ കാര്‍ത്തികിന് സ്ഥാനമുണ്ടാവില്ലെന്നാണ് മനസ്സിലാക്കേണ്ടത്.

കാര്‍ത്തികിനെ ടീം ഇന്ത്യക്ക് വേണ്ടേ? 

കാര്‍ത്തികിനെ ടി20 ബാറ്റ്‌സ്മാന്‍ എന്ന നിലക്കാവും സെലക്ടര്‍മാര്‍ പരിഗണിക്കുന്നതെന്നായിരുന്നു സഞ്ജയ് മഞ്ചരേക്കറുടെ അഭിപ്രായം. ആസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ കാര്‍ത്തികിന് ഇടം ലഭിച്ചിട്ടുമുണ്ട്. 2017ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം 20 മത്സരങ്ങളാണ് കാര്‍ത്തിക് ഇന്ത്യക്കായി കളിച്ചത്. 47.22 ശരാശരിയില്‍ 425 റണ്‍സും കാര്‍ത്തിക് നേടിയിരുന്നു. ഇക്കഴിഞ്ഞ ആസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് പരമ്പരയില്‍ കാര്‍ത്തികിന്റെ കൂടി മികവ് കൊണ്ട് ഇന്ത്യ വിജയിച്ച മത്സരങ്ങളുണ്ടായിരുന്നു. കാര്‍ത്തിക് പുറത്താകാതെ നേടിയ ആ റണ്‍സുകളെല്ലാം സെലക്ടര്‍മാര്‍ കണ്ടില്ലെന്നാണ് അദ്ദേഹത്തെ തഴഞ്ഞതിനോടുള്ള ചിലരുടെ പ്രതികരണം.

അതേസമയം ന്യൂസിലാന്‍ഡിനെതിരായ അവസാന ടി20യില്‍ കാര്‍ത്തികിന് ടീമിനെ ജയിപ്പിക്കാനായിരുന്നില്ല. ഇത് കാര്‍ത്തികിന് ചീത്തപ്പേരായെന്ന് പങ്കുവെക്കുന്നവരും കുറവല്ല. അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, കാര്‍ത്തിക് എന്നിവരെയായിരുന്നു മധ്യനിര ബാറ്റ്സ്മാന്മാരായി ലോകകപ്പിലേക്ക് പരിഗണിച്ചിരുന്നത്. അതേസമയം ആഭ്യന്തര മത്സരങ്ങളില്‍ സെലക്ടര്‍മാരുടെ കണ്ണുതുറപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാനായാല്‍ കാര്‍ത്തികിന് വീണ്ടും അവസരം ലഭിച്ചേക്കും.