LiveTV

Live

Cricket

ആസ്ത്രേലിയക്കെതിരായ സംഘത്തെ കോഹ്‍ലി നയിക്കും; രാഹുല്‍ തിരികെയെത്തി

രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്ക് ഫെബ്രുവരി 24നാണ് തുടക്കമാവുക

ആസ്ത്രേലിയക്കെതിരായ സംഘത്തെ കോഹ്‍ലി നയിക്കും; രാഹുല്‍ തിരികെയെത്തി

ആസ്ത്രേലിയക്കെതിരായ ടി20, ഏകദിന പരമ്പരക്കുള്ള ടീമിനെ നയിക്കാൻ വിരാട്‍ കോഹ്‍ലി തിരിച്ചെത്തുന്നു. പരമ്പരക്കുള്ള അന്തിമ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചപ്പോൾ, കോഹ്‍ലിക്ക് പുറമെ, കെ.എൽ രാഹുലും റിഷഭ് പന്തും ടീമിലേക്ക് തിരികെയെത്തി.

രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്ക് ഫെബ്രുവരി 24നാണ് തുടക്കമാവുക. തുടർന്ന് മാർച്ച് 2 മുതൽ ഏകദിന പരമ്പരയിലും ഇരു ടീമുകളും ഏറ്റുമുട്ടും. ഇന്ത്യ എ ടീമിന് വേണ്ടി ഇംഗ്ലണ്ട് ലയൺസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തതാണ് രാഹുലിന് വീണ്ടും ടീമിലേക്കുള്ള വഴി തുറന്നത്. കരൺ ജോഹറിന്റെ ടി.വി ഷോക്കിടെ നടത്തിയ മോശം പരാമർശങ്ങളുടെ പേരിൽ ടീമിൽ നിന്നും സസ്പെൻഷൻ നേരിട്ടതിന് ശേഷമാണ് രാഹുൽ സ്ക്വാഡില്‍ തിരികെയെത്തുന്നത്. ഐ.പി.എല്ലിൽ മുംബെെ ഇന്ത്യൻസിന് വേണ്ടിയും രാഹുൽ കളിക്കും.

ആസ്ത്രേലിയയിൽ വെച്ച് നടന്ന ടി20, ഏകദിന, ടെസ്റ്റ് പരമ്പരകളിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചതിന് പിറകെയാണ് ഇന്ത്യ ആസ്ത്രേലിയയെ സ്വന്തം മണ്ണിലേക്ക് ക്ഷണിക്കുന്നത്. ആസ്ത്രേലിയക്കെതിരായ ടെസ്റ്റ്-ഏകദിന പരമ്പരകൾ നേടിയെങ്കിലും, രണ്ട് മത്സരങ്ങളടങ്ങിയ ടി20 മത്സരം 1-1ന് സമനിലയിൽ പിരിയുകയായിരുന്നു.

ഇന്ത്യ ടി20 സ്ക്വാഡ്: വിരാട് കോഹ്‍ലി(ക്യാപ്റ്റൻ), രോഹിത്ത് ശർമ(വെെസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, അമ്പാട്ടി റായിഡു, കേദാർ ജാദവ്, എം.എസ് ധോണി, ഹാർദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി, യുസ്‍വേന്ദ്ര ചഹൽ, ഉമേഷ് യാദവ്, വിജയ് ശങ്കർ, റിഷഭ് പന്ത്, മായങ്ക് മർക്കണ്ഡെ, കുണാൽ പാണ്ഡ്യ, സിദ്ധാർത് കൗൾ.