LiveTV

Live

Cricket

റിഷഭ് പന്ത് ഇല്ലാതെ എന്ത് ലോകകപ്പ്; നെഹ്റ പറയുന്നതിങ്ങനെ... 

‘ഒരു സാധാരണ കളിക്കാരനെന്നതിനേക്കാൾ, മാച്ച് വിന്നറാണ് റിഷഭ് പന്ത്’

 റിഷഭ് പന്ത് ഇല്ലാതെ എന്ത് ലോകകപ്പ്; നെഹ്റ പറയുന്നതിങ്ങനെ... 

ലോകകപ്പിനായി അവസാന ഘട്ട മിനുക്കു പണികളിലാണ് ടീം ഇന്ത്യ. അന്തിമ സ്ക്വാഡിലേക്കുള്ള താരങ്ങളെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇന്ത്യൻ സൂപ്പർ പേസർ ആശിഷ് നെഹ്റക്ക് പറയാനുള്ളത് റിഷഭ് പന്തിനെ കുറിച്ചാണ്. ഇന്ത്യൻ ടീമിൽ ഉണ്ടായിരിക്കേണ്ട താരമാണ് റിഷഭ് എന്നാണ് ഈ വെറ്ററന്‍ കുന്തമുന ബൗളർ പറയുന്നത്. ഇതിനായി നെഹ്റ പറയുന്ന കാര്യങ്ങൾ ഇവയാണ്.

 റിഷഭ് പന്ത് ഇല്ലാതെ എന്ത് ലോകകപ്പ്; നെഹ്റ പറയുന്നതിങ്ങനെ... 

ടീമിനെ മുന്നിലെത്തിക്കാൻ ഓരോ കളിക്കാരനും പ്രത്യേക കഴിവ് വേണം. എന്നാൽ ലോകകപ്പ് പോലുള്ള ഗൗരവപരമായ പരമ്പരയിൽ എല്ലാം മികച്ചത് തന്നെയാവണം ഉണ്ടായിരിക്കേണ്ടത്. ഒരു സാധാരണ കളിക്കാരനെന്നതിനേക്കാൾ, മാച്ച് വിന്നറാണ് റിഷഭ് പന്ത്. ഇംഗ്ലണ്ടിനെതിരായ തന്റെ അരങ്ങറ്റത്തിൽ തന്നെ സെഞ്ച്വറി അടിച്ചിരുന്നു റിഷഭ്. തൊട്ടുടനെ നടന്ന ആസ്ത്രേലിയൻ പരമ്പരയിലും മികച്ച കളിയാണ് ഈ 21കാരൻ പുറത്തെടുത്തത്.

ഇന്ത്യൻ ബാറ്റിംഗ് ലെെനപ്പിൽ ഇടം കയ്യൻമാർക്ക് ക്ഷാമമുണ്ടെന്നാണ് നെഹ്‍റ പറയുന്നത്. ശിഖർ ധവാനെ മാറ്റി നിർത്തിയാൽ ആദ്യ ഏഴിൽ മറ്റ് ഇടം കയ്യൻ ബാറ്റ്സ്മാൻ ടീമിലില്ല. ഈ കുറവ് നികത്താൻ റിഷഭിന് സാധിക്കും. ബാറ്റിംഗിൽ ലെഫ്റ്റ്-റെെറ്റ് കോമ്പിനേഷൻ പുലർത്തുന്നത് നല്ലൊരു ഉപായമാണെന്ന് നെഹ്‍റ കണക്കുകൂട്ടുന്നു.

 റിഷഭ് പന്ത് ഇല്ലാതെ എന്ത് ലോകകപ്പ്; നെഹ്റ പറയുന്നതിങ്ങനെ... 

നല്ലൊരു ഹിറ്റർ കൂടിയാണ് റിഷഭ്. സമ്മർദ്ദ ഘട്ടങ്ങളെ അതിജീവിക്കുന്നതിൽ പ്രത്യേക കഴിവാണ് താരത്തിനുള്ളത്. അതിനാല്‍ തന്നെ രോഹിത്തിനെ പോലൊരു ബാറ്റ്സ്മാന് ഒത്ത പങ്കാളിയായിരിക്കും റിഷഭ് എന്നും നഹ്‍റ പറയുന്നു. കൂടാതെ, ഓപ്പണിംഗ് മുതൽ ഏഴാം നമ്പറിൽ വരെ വിശ്വസിച്ച് ഇറക്കാവുന്ന കളിക്കാരനാണ് പന്ത്. നായകൻ കോഹ്‍ലിക്കും മാനേജ്മെന്റിനും താരത്തിൽ പൂർണ്ണമായും വിശ്വസിക്കാമെന്നും നെഹ്‍റ കൂട്ടിച്ചേർത്തു. ഓപ്പണറായും, മധ്യനിരക്കാരനായും കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് പന്ത്.

 റിഷഭ് പന്ത് ഇല്ലാതെ എന്ത് ലോകകപ്പ്; നെഹ്റ പറയുന്നതിങ്ങനെ... 

ടീമിലെ മൂന്ന് മാച്ച് വിന്നർമാരായി എണ്ണപ്പെടുന്നത് കോഹ്‍ലി-രോഹിത്ത്-ബൂംറ സംഖ്യത്തെയാണ്. തനിക്കത് നാലാണെന്നും, നാലമത്തേത് റിഷഭ് പന്താണെന്നും നെഹ്‍റ പറയുന്നു. റിഷഭ് പന്തുൾപ്പടെ മൂന്ന് വിക്കറ്റ് കീപ്പർമാരായിരിക്കും ഇതോടെ ടീമിലുണ്ടാവുക. അതിനാൽ തന്നെ, ധോണിക്കും, ദിനേശ് കാർത്തികും ഉൾപ്പെടുന്ന സ്ക്വാഡിൽ മൂന്ന് വിക്കറ്റ് കീപ്പർമാർ നല്ലതാണോ എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇതില്‍ ധോണിക്ക് ശേഷം രണ്ടാമനായി ആരിറങ്ങും എന്നുള്ളതായിരിക്കും സെലക്ടര്‍മാരെ കുഴക്കുന്ന കാര്യം.