LiveTV

Live

Cricket

ഇതെന്താ ‘വൈഡ് ടെസ്റ്റോ’ 

ഏറ്റവും കൂടുതല്‍ വൈഡ് എറിഞ്ഞ മത്സരമായി ഇംഗ്ലണ്ടും വെസ്റ്റ്ഇന്‍ഡീസും തമ്മിലെ മൂന്നാം ടെസ്റ്റ്  

ഇതെന്താ ‘വൈഡ് ടെസ്റ്റോ’ 

ഏറ്റവും കൂടുതല്‍ വൈഡ് എറിഞ്ഞ മത്സരമായി ഇംഗ്ലണ്ടും വെസ്റ്റ്ഇന്‍ഡീസും തമ്മിലെ മൂന്നാം ടെസ്റ്റ്. 35 വൈഡുകളാണ് വിന്‍ഡീസും ഇംഗ്ലണ്ടും ചേര്‍ന്ന് എറിഞ്ഞത്. 2008ല്‍ ആസ്‌ട്രേലിയയും വിന്‍ഡീസും എറിഞ്ഞ 34 വൈഡുകള്‍ എന്ന മോശം റെക്കോര്‍ഡ് തകര്‍ക്കാനും ഈ മത്സരത്തിനായി. വെസ്റ്റ്ഇന്‍ഡീസ് മൈതാനത്ത് തന്നെയായിരുന്നു ഈ റെക്കോര്‍ഡും പിറന്നിരുന്നത്.

പതിനൊന്ന് വൈഡുകളാണ് വിന്‍ഡീസ് പേസര്‍ ഷാനോണ്‍ ഗബ്രിയേല്‍ മാത്രം എറിഞ്ഞത്. ഏറ്റവും കൂടുതല്‍ വൈഡ് എറിഞ്ഞതും വിന്‍ഡീസ് ബൗളര്‍മാര്‍ തന്നെ. മത്സരത്തില്‍ 232 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും വിന്‍ഡീസിന്റെ പേസ് ബൗളര്‍ ഷാനോണ്‍ ഗബ്രിയേലും തമ്മിലെ വാക്കേറ്റം കൊണ്ടും മത്സരം വിവാദത്തിലായിരുന്നു. റൂട്ടിന് നേരെ മോശം വാക്കുകള്‍ ഉപയോഗിച്ചതിന് ഗബ്രിയേലിനെ ഐ.സി.സി താക്കീത് ചെയ്തിരുന്നു. അതേസമയം മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര വിന്‍ഡീസ് നേരത്തെ സ്വന്തമാക്കിയിരുന്നു. വൈഡ് എറിഞ്ഞ ടീം എന്ന നാണക്കേട് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിലും സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൊഹന്നാസ് ബര്‍ഗ് ടെസ്റ്റിലാണ് സംഭവം. 33 വൈഡുകളാണ് അന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ചേര്‍ന്ന് എറിഞ്ഞത്. ഇതെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും 2013ലും 31 വൈഡ് എറിഞ്ഞിരുന്നു. സെഞ്ചൂറിയനിലായിരുന്നു അന്നത്തെ മത്സരം.