LiveTV

Live

Cricket

ധോണിയുടെ ഫോമിന്റെ രഹസ്യം ബാറ്റിലോ? 

കഴിഞ്ഞ വര്‍ഷം ഫോമില്ലാതെ വിഷമിച്ച ധോണിയെ ഫോമില്‍ തിരിച്ചെത്താന്‍ സഹായിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്

ധോണിയുടെ ഫോമിന്റെ രഹസ്യം ബാറ്റിലോ? 

പന്ത്രണ്ടു വര്‍ഷം നീണ്ട ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ ഏറ്റവും മോശം വര്‍ഷമായിരുന്നു 2018. ദിനേഷ് കാര്‍ത്തിക്കും ഋഷഭ് പന്തും അടക്കമുള്ള താരങ്ങള്‍ കട്ടക്ക് നില്‍ക്കുമ്പോള്‍ ലോകകപ്പ് ടീമില്‍ ധോണിയുടെ സ്ഥാനം പോലും ഒരു വേള ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ 2019ല്‍ കരിയറിലെ ഏറ്റവും ഗംഭീരമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് എം.എസ് ധോണി. ഫോമില്‍ തിരിച്ചെത്താന്‍ ധോണിയെ സഹായിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

2018ല്‍ കളിച്ച 13 ഏകദിനങ്ങളിലായി 275 റണ്‍ മാത്രമാണ് ധോണിക്ക് നേടാനായത്. ശരാശരിയാകട്ടെ വെറും 25 റണ്‍സും. എന്നാല്‍ 2019 തുടക്കത്തിലെ ആസ്‌ട്രേലിയക്കെതിരായ പരമ്പരയിലൂടെ ഫിനിഷറുടെ റോളിലേക്ക് ധോണി തിരിച്ചെത്തി. തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ചുറികള്‍, ശരാശരി 193 റണ്‍സ്, ഏഴ് വര്‍ഷത്തിനിടെ ആദ്യ പരമ്പരയിലെ താരം പുരസ്‌ക്കാരം എന്നിങ്ങനെ ആരെയും കൊതിപ്പിക്കുന്ന നേട്ടങ്ങളുമായാണ് ധോണി ന്യൂസിലന്റിലേക്ക് തിരിച്ചത്. അവിടെ ആറ് ഏകദിനങ്ങളില്‍ 242 റണ്‍സ്. ഈ വര്‍ഷം കളിച്ച ആറ് ഏകദിനങ്ങളില്‍ ധോണിയുടെ ശരാശരി 121 റണ്‍സ്. മൂന്ന് ടി20 മത്സരങ്ങളില്‍ 30.50 ശരാശരിയില്‍ 61 റണ്‍സ്.

ധോണിയുടെ ഫോമിന്റെ രഹസ്യം ബാറ്റിലോ? 

ധോണിയുടെ ഈ തിരിച്ചുവരവിന് പിന്നില്‍ ബാറ്റില്‍ വരുത്തിയ മാറ്റങ്ങള്‍ക്കും പങ്കുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സ്പാര്‍ട്ടന്‍ ബ്രാന്‍ഡിന്റെ ബാറ്റാണ് ധോണി ഉപയോഗിക്കുന്നത്. 2018ല്‍ യു.എ.ഇയില്‍ നടന്ന ഏഷ്യ കപ്പ് മുതല്‍ ധോണി സ്വന്തം ബാറ്റില്‍ മാറ്റം വരുത്തിയിരുന്നു. പക്ഷേ അതിന്റെ പൂര്‍ണ്ണ ഫലം ലഭിച്ചത് തുടര്‍ന്ന് നടന്ന ആസ്‌ട്രേലിയ- ന്യൂസിലന്റ് പരമ്പരകളിലാണെന്ന് മാത്രം. ബാറ്റിന്റെ താഴ് ഭാഗത്ത് കൂടുതല്‍ കനം കൂട്ടുകയാണ് ധോണി ചെയ്തത്. ഇതോടെ ഷോട്ടുകള്‍ക്ക് കൂടുതല്‍ പവര്‍ വന്നു. ബാറ്റും വിദേശപിച്ചുകളിലെ സാഹചര്യങ്ങളും ഒത്തുവന്നതോടെ ധോണിക്കെതിരെ എതിര്‍ടീം ബൗളര്‍മാരുടെ തന്ത്രങ്ങള്‍ ഒന്നൊന്നായി പരാജയപ്പെടുകയും ചെയ്തു.

Also read: 2019 ലോകകപ്പ്: ധോണി ഇന്ത്യക്ക് അവിഭാജ്യമോ അമിതഭാരമോ?

ഇന്ത്യയിലും വിദേശത്തും നേരത്തെയും താരങ്ങള്‍ വ്യത്യസ്ഥ ബാറ്റുകളാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യയിലെ വേഗം കുറഞ്ഞ പിച്ചുകളില്‍ കനം കൂടിയ ബാറ്റും വിദേശ പിച്ചുകളില്‍ കനം കുറഞ്ഞ ബാറ്റുമാണ് പലരും ഉപയോഗിക്കുന്നത്. ധോണിക്ക് എന്തായാലും വിദേശത്ത് കനം കൂടിയ ബാറ്റാണ് മികച്ച ഫലം നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം.