LiveTV

Live

Cricket

ഹര്‍ഭജന്റെ ലോകകപ്പ് ടീമില്‍ പന്തും യുവിയുമില്ല, വിജയ് ശങ്കറുണ്ട്

ടീമില്‍ ഇടംപിടിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയും വിജയ് ശങ്കറും തമ്മില്‍ കടുത്ത മല്‍സരത്തിനും സാധ്യതയുണ്ടെന്നും ഇംഗ്ലണ്ടിലെ സാഹചര്യം പരിഗണിച്ചാണ് രവീന്ദ്ര ജഡേജ പതിനാറാമനായി തെരഞ്ഞെടുത്തതെന്നും ഹര്‍ഭജന്‍

ഹര്‍ഭജന്റെ ലോകകപ്പ് ടീമില്‍ പന്തും യുവിയുമില്ല, വിജയ് ശങ്കറുണ്ട്

ഇന്ത്യന്‍ സെലക്ടര്‍മാര്‍ ലോകകപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കുകയെന്ന തലവേദന സെലക്ടര്‍മാര്‍ക്ക് ഇതുവരെ ഒഴിഞ്ഞിട്ടില്ല. പ്രതിഭാധാരാളിത്തമാണ് ഇത്തവണ തങ്ങളെ കുഴക്കുന്നതെന്ന് സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ് തന്നെ തുറന്നു സമ്മതിച്ചതാണ്. അതിനിടെയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ ഇംഗ്ലണ്ട് ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ സ്വന്തം നിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

പല കാരണങ്ങള്‍ കൊണ്ടും പാജിയുടെ ഇന്ത്യന്‍ ടീം വ്യത്യസ്തമാണ്. ഇതില്‍ പ്രധാനം ഹര്‍ഭജന്റെ 15 അംഗ ടീമില്‍ യുവരാജ് സിംങിനും പന്തിനും കെ.എല്‍ രാഹുലിനും സ്ഥാനമില്ലെന്നതാണ്. അതേസമയം ഉമേഷ് യാദവും വിജയ് ശങ്കറും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. രവീന്ദ്ര ജഡേജയാണ് പകരക്കാരനായി എത്തിയിരിക്കുന്നത്.

ഹര്‍ഭജന്റെ ലോകകപ്പ് ടീമില്‍ പന്തും യുവിയുമില്ല, വിജയ് ശങ്കറുണ്ട്

ആസ്‌ട്രേലിയ ന്യൂസിലന്റ് പര്യടനങ്ങളില്‍ പ്രകടിപ്പിച്ച മികവാണ് വിജയ് ശങ്കറിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കാരണമെന്ന് ഹര്‍ഭജന്‍ പറയുന്നു. ടീമില്‍ ഇടംപിടിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയും വിജയ് ശങ്കറും തമ്മില്‍ കടുത്ത മല്‍സരത്തിനും സാധ്യതയുണ്ടെന്നും ഇംഗ്ലണ്ടിലെ സാഹചര്യം പരിഗണിച്ചാണ് രവീന്ദ്ര ജഡേജ പതിനാറാമനായി തെരഞ്ഞെടുത്തതെന്നും ഹര്‍ഭജന്‍ പറയുന്നു.

'2017ലെ ചാംപ്യന്‍സ് ട്രോഫി ഓര്‍മ്മയിലുള്ളവര്‍ക്കറിയാം, ഇംഗ്ലണ്ടില്‍ ചൂടുള്ള കാലാവസ്ഥയാണ്. അതുകൊണ്ടുതന്നെ ജഡേജ ടീമിലുള്ളത് ഗുണമാണ്. പ്രത്യേകിച്ചും എതിര്‍ ടീമില്‍ അഞ്ചോ ആറോ വലംകൈ ബാറ്റ്‌സ്മാന്‍മാര്‍ ഉള്ളപ്പോള്‍. ബാറ്റിംങില്‍ ജഡേജ ആറാമനായും ഹാര്‍ദിക് പാണ്ഡ്യ ഏഴാമനായും ഇറങ്ങുക. ടീമിലെ മികച്ച ഫീല്‍ഡര്‍ കൂടിയാണ് ജഡേജ' ഹര്‍ഭജന്‍ വ്യക്തമാക്കുന്നു.

ഹര്‍ഭജന്റെ 15 അംഗ ലോകകപ്പ് ടീം

വിരാട് കൊഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, എം.എസ് ധോണി, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ദിനേഷ് കാര്‍ത്തിക്, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ(പകരക്കാരന്‍).