LiveTV

Live

Cricket

“സ്വവര്‍ഗാനുരാഗിയാകുന്നതില്‍ തെറ്റൊന്നുമില്ല” ഗബ്രിയേലിന് നേരെ റൂട്ടിന്റെ പരാമര്‍ശം 

ഇംഗ്ലണ്ട് - വെസ്റ്റിന്‍ഡീസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ മൈതാനത്ത് വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും വിന്‍ഡീസിന്റെ പേസ് ബൗളര്‍ ഷാനോണ്‍ ഗബ്രിയേലും

“സ്വവര്‍ഗാനുരാഗിയാകുന്നതില്‍ തെറ്റൊന്നുമില്ല” ഗബ്രിയേലിന് നേരെ റൂട്ടിന്റെ പരാമര്‍ശം 

ഇംഗ്ലണ്ട് - വെസ്റ്റിന്‍ഡീസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ മൈതാനത്ത് വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും വിന്‍ഡീസിന്റെ പേസ് ബൗളര്‍ ഷാനോണ്‍ ഗബ്രിയേലും. വാക്കുകള്‍ അതിരുവിട്ടതിനെ തുടര്‍ന്ന് ഗബ്രിയേലിനെ അമ്പയര്‍മാര്‍ താക്കീത് ചെയ്തു. മികച്ച രീതിയില്‍ ബാറ്റുചെയ്യുകയായിരുന്നു റൂട്ട്. പലപ്പോഴും ഗബ്രിയേല്‍ റൂട്ടിനെ പ്രകോപിപ്പിക്കുന്നുണ്ടായിരുന്നു.

ഇതിനിടെയാണ് സംഭവം. റൂട്ട് ഗബ്രിയേലിന് നേരെ പറയുന്ന കാര്യങ്ങളാണ് സ്റ്റമ്പ് മൈക്കില്‍ പിടിച്ചത്. സ്വവര്‍ഗാനുരാഗിയാകുന്നതില്‍ തെറ്റൊന്നുമില്ലെന്നായിരുന്നു റൂട്ടിന്റെ പ്രതികരണം. എന്നാല്‍ ഗബ്രിയേലിന്റെ വാക്കുകള്‍ വ്യക്തമല്ല. ഇതിനു പിന്നാലെയാണ് ഗബ്രിയേലിനെ അമ്പയര്‍മാര്‍ താക്കീത് ചെയ്തത്. മത്സരത്തില്‍ റൂട്ട് സെഞ്ച്വറി നേടി. 111 റണ്‍സുമായി താരം ക്രീസിലുണ്ട്.