LiveTV

Live

Cricket

ഐ.സി.സി ടി20 റാങ്കിങ്;കരിയര്‍ ബെസ്റ്റ് നേട്ടവുമായി കുല്‍ദീപ് യാദവ് 

ന്യൂസിലാന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഒരു മത്സരമെ കളിച്ചുളളൂവെങ്കിലും ഐ.സി.സിയുടെ പുതിയ റാങ്കിങ് പ്രകാരം നേട്ടമുണ്ടാക്കിയത് കുല്‍ദീപ് യാദവ്. 

ഐ.സി.സി ടി20 റാങ്കിങ്;കരിയര്‍ ബെസ്റ്റ് നേട്ടവുമായി കുല്‍ദീപ് യാദവ് 

ന്യൂസിലാന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഒരു മത്സരമെ കളിച്ചുളളൂവെങ്കിലും ഐ.സി.സിയുടെ പുതിയ റാങ്കിങ് പ്രകാരം നേട്ടമുണ്ടാക്കിയത് കുല്‍ദീപ് യാദവ്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കുല്‍ദീപ് ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്ത് എത്തി. കുല്‍ദീപിന്റെ കരിയര്‍ ബെസ്റ്റ് നേട്ടമാണ് രണ്ടാം സ്ഥാനം. ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി20യില്‍ നാല് ഓവര്‍ എറിഞ്ഞ കുല്‍ദീപ് വെറും 26 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു.

അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്ത്. റാഷിദിന് 793ഉം കുല്‍ദീപിന് 728മാണ് റേറ്റിങ്. പാകിസ്താന്റെ ഷദബ്ഖാനാണ് മൂന്നാം സ്ഥാനത്ത്. ഷദബിന് 720 ആണ് റേറ്റിങ്. ബാറ്റിങില്‍ രോഹിത് ശര്‍മ്മയും നില മെച്ചപ്പെടുത്തി. രോഹിത് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്ത് എത്തിയപ്പോള്‍ ശിഖര്‍ ധവാന്‍ പതിനൊന്നാം സ്ഥാനത്ത് എത്തി. ന്യൂസിലാന്‍ഡ് നിരയില്‍ നായകന്‍ കെയിന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍ എന്നിവരും നേട്ടമുണ്ടാക്കി. വന്‍ സ്കോറുകള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ടി20 ക്രിക്കറ്റിന് അനുയോജ്യമായ ഇന്നിങ്സാണ് ഇവര്‍ക്ക് തുണയായത്.

പാകിസ്താന്റെ ബാബര്‍ അസം ആണ് ബാറ്റിങില്‍ ഒന്നാം സ്ഥാനത്ത്. മൂന്നാം ടി20യില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ന്യൂസിലാന്‍ഡ് ഓപ്പണര്‍ കോളിന്‍ മണ്‍റോയാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ അസം മികച്ച ഫോമിലായിരുന്നു.