LiveTV

Live

Cricket

“ധോണിയാണെന്നാണോ നിങ്ങളെ വിചാരം” കാര്‍ത്തികിന് ട്രോള്‍ കുറയുന്നില്ല.... 

ബംഗ്ലാദേശിനെതിരായ നിതാഹാസ് ടി20 ഫൈനലില്‍ അവസാന പന്തില്‍ സിക്‌സറടിപ്പിച്ച് ടീമിനെ ജയിപ്പിച്ച ദിനേശ് കാര്‍ത്തികിനെ ആയിരുന്നില്ല ന്യൂസിലാന്‍ഡിനെതിരായ അവസാന ടി20യില്‍ കണ്ടത് 

“ധോണിയാണെന്നാണോ നിങ്ങളെ വിചാരം” കാര്‍ത്തികിന് ട്രോള്‍ കുറയുന്നില്ല.... 

ബംഗ്ലാദേശിനെതിരായ നിതാഹാസ് ടി20 ഫൈനലില്‍ അവസാന പന്തില്‍ സിക്‌സറടിപ്പിച്ച് ടീമിനെ ജയിപ്പിച്ച ദിനേശ് കാര്‍ത്തികിനെ ആയിരുന്നില്ല ന്യൂസിലാന്‍ഡിനെതിരായ അവസാന ടി20യില്‍ കണ്ടത്. ന്യൂസിലാന്‍ഡിനെതിരെയും അവസാന പന്തില്‍ കാര്‍ത്തിക് സിക്‌സര്‍ അടിച്ചെങ്കിലും ജയിക്കാന്‍ അത് പോരായിരുന്നു. അതിന് മുമ്പും അടിക്കണമായിരുന്നു. അതിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല നിര്‍ണായകമായ സമയത്ത് ക്രുണാല്‍ പാണ്ഡ്യക്ക് സ്‌ട്രൈക്ക് കൈമാറിയതുമില്ല. ഒരു പക്ഷേ വഴിത്തിരിവായേക്കാമായിരുന്ന റണ്‍സായിരുന്നു അത്.

ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. നന്നായി ബാറ്റ് ചെയ്തിരുന്ന ക്രുണാല്‍ പാണ്ഡ്യക്ക് എന്തിനാണ് സ്‌ട്രൈക്ക് നിഷേധിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എല്ലാ പന്തും സിക്‌സറടിക്കാന്‍ കാര്‍ത്തികെന്താ ധോണിയാണോ എന്ന് തുടങ്ങി അദ്ദേഹത്തെ പരിഹസിച്ചും വിമര്‍ശിച്ചും സൈബര്‍ ലോകത്ത് ട്രോളുകള്‍ നിറയുകയാണ്. 2012ല്‍ ആസ്ട്രേലിയക്കെതിരെ ധോണി ഇത് പോലെ സിക്സറടിച്ച് കളി നിയന്ത്രണത്തിലാക്കിയിരുന്നു. അന്ന് നാല് പന്തില്‍ 12 റണ്‍സ് വേണ്ട സമയത്ത് അശ്വിന്‍റെ സിംഗിളില്‍ രണ്ട് റണ്‍സ് ഓടാമായിരുന്നെങ്കിലും ധോണി ഓടിയിരുന്നില്ല. പിന്നീട് ധോണി തന്നെ കളി ജയിപ്പിച്ചിരുന്നു. ഇത് ചേര്‍ത്താണ് കാര്‍ത്തികിനെ ട്രോളുന്നത്.

63 റണ്‍സിന്റെ കൂട്ടുകെട്ടാണ് കാര്‍ത്തികും ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്ന് നേടിയത്. കാര്‍ത്തിക് 33 റണ്‍സും പാണ്ഡ്യ 26 റണ്‍സും നേടി പുറത്താകാതെ നിന്നു. നാല് റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. അവസാന ഓവറിലെ ന്യൂസിലാന്‍ഡ് ബൗളര്‍മാരുടെ ചില പന്തുകളാണ് ഇന്ത്യക്കാരെ കുഴക്കിയിരുന്നത്.