LiveTV

Live

Cricket

ബാറ്റ്സ്മാന്‍റെ ഷോട്ട് തലയില്‍ കൊണ്ട് ബൗളര്‍ ദിന്‍ഡക്ക് പരിക്ക്

പന്ത് നെറ്റിയിലിടിച്ച് ദിന്‍ഡ പിച്ചില്‍ വീണു. ടീം ഫിസിയോയും സഹതാരങ്ങളും ഓടിയെത്തി പ്രാഥമിക ചികിത്സ നല്‍കി.

ബാറ്റ്സ്മാന്‍റെ ഷോട്ട് തലയില്‍ കൊണ്ട് ബൗളര്‍ ദിന്‍ഡക്ക് പരിക്ക്

പേസ് ബൗളര്‍ അശോക് ദിന്‍ഡയ്ക്ക് പന്ത് തലയിലിടിച്ച് പരിക്കേറ്റു. ബംഗാളിനുവേണ്ടി ഫെബ്രുവരി 22ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുവേണ്ടി പരിശീലനം നടത്തുന്നതിനിടെയാണ് അപകടം. വിവേക് സിങ്ങായിരുന്നു ബാറ്റ്‌സ്മാന്‍.

വിവേക് സിങ് സ്‌ട്രെയ്റ്റ് ഡ്രൈവിന് ശ്രമിക്കുന്നതിനിടെ നേരെ ദിന്‍ഡെയുടെ തലയില്‍ പന്ത് കൊള്ളുകയായിരുന്നു. പന്ത് നെറ്റിയിലിടിച്ച് ദിന്‍ഡ പിച്ചില്‍ വീണു. ടീം ഫിസിയോയും സഹതാരങ്ങളും ഓടിയെത്തി പ്രാഥമിക ചികിത്സ നല്‍കി. ഓവര്‍ പൂര്‍ത്തിയാക്കിയെങ്കിലും പിന്നീട് ആശുപത്രിയിലെത്തി വിദഗ്ദ്ധ ചികിത്സ തേടുകയായിരുന്നു. കൂടുതല്‍ പരിശോധനകളില്‍ ദിന്‍ഡെയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന സൂചന.

ഇന്ത്യയ്ക്കുവേണ്ടി 13 ഏകദിനങ്ങളും ഒന്‍പത് ട്വന്‍റി 20 മത്സരങ്ങളും ദിന്‍ഡ കളിച്ചിട്ടുണ്ട്. ബംഗാളിനുവേണ്ടി 115 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിട്ടുണ്ട്.