LiveTV

Live

Cricket

ബൗളിങ്ങില്‍ മോശം പ്രകടനം; ആ നാണക്കേട് ഇനി ഇവര്‍ക്ക് 

ദ്വിരാഷ്ട്ര ടി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത ഇന്ത്യന്‍ ബൗളര്‍മാര്‍ എന്ന ചീത്തപ്പേരിനുടമകളായി ഹാര്‍ദ്ദിക് പാണ്ഡ്യ,ക്രുണാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്. 

ബൗളിങ്ങില്‍ മോശം പ്രകടനം; ആ നാണക്കേട് ഇനി ഇവര്‍ക്ക് 

ദ്വിരാഷ്ട്ര ടി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത ഇന്ത്യന്‍ ബൗളര്‍മാര്‍ എന്ന ചീത്തപ്പേരിനുടമകളായി ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ,ഖലീല്‍ അഹമ്മദ്. ന്യൂസിലാന്‍ഡിനെതിരായ ഇക്കഴിഞ്ഞ പരമ്പരയിലാണ് ഇങ്ങനെയൊരു ചീത്തപ്പേര് മൂവരും സ്വന്തമാക്കിയത്. ന്യൂസിലാഡിനെതിരായ മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുണ്ടായിരുന്നത്. മൂന്നിലും മൂവര്‍ക്കും അവസരം ലഭിച്ചിരുന്നു. ഇതില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 131 റണ്‍സ്. 12 ഓവറാണ് ഹാര്‍ദ്ദിക് എറിഞ്ഞത്(ഓരോ മത്സരത്തിലും നാല് വീതം. നാല് വിക്കറ്റും സ്വന്തമാക്കിയിരുന്നു.

ബൗളിങ്ങില്‍ മോശം പ്രകടനം; ആ നാണക്കേട് ഇനി ഇവര്‍ക്ക് 

122 റണ്‍സ് വിട്ടുകൊടുത്ത പേസര്‍ ഖലീല്‍ അഹമ്മദാണ് രണ്ടാം സ്ഥാനത്ത്(12 ഓവര്‍). നാല് വിക്കറ്റാണ് ഖലീലിന്റെയും സമ്പാദ്യം. ഇന്ത്യ തോറ്റ ഒന്നാമത്തേയും അവസാനത്തേയും മത്സരങ്ങളില്‍ 45 റണ്‍സിന് മേലെയാണ് ഖലീല്‍ വിട്ടുകൊടുത്തത്. 119 റണ്‍സ് വിട്ടുകൊടുത്ത ക്രുണാല്‍ പാണ്ഡ്യയാണ് മൂന്നാം സ്ഥാനത്ത്. സ്പിന്നറായ ക്രുണാല്‍ പാണ്ഡ്യക്കും നാല് വിക്കറ്റ് മാത്രമെ സ്വന്തമാക്കാനായുള്ളൂ. ക്രുണാല്‍ പാണ്ഡ്യയായിരുന്നു ഇതിന് മുമ്പ് ഒരു ഇന്ത്യയുടെ ഒരു ദ്വിരാഷ്ട്ര പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ആസ്‌ട്രേലിയക്കെതിരെയായിരുന്നു അത്.

അന്ന് 117 റണ്‍സായിരുന്നു ക്രുണാല്‍ പാണ്ഡ്യ വിട്ടുകൊടുത്തിരുന്നത്. അതേസമയം ഹാര്‍ദ്ദിക്ക് പാണ്ഡ്യയാണ് ഈ ടി20 പരമ്പരയില്‍ ഒരു കളിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തത്. ന്യൂസിലാന്‍ഡ് 219 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയ ആ ടി20യില്‍ നാല് ഓവറില്‍ 51 റണ്‍സാണ് താരം വിട്ടുകൊടുത്തത്. അതേസമയം ന്യൂസിലാന്‍ഡ് പോലുള്ള ചെറിയ ഗ്രൗണ്ടുകളില്‍ വലിയ സ്‌കോര്‍ പിറക്കുന്നത് അത്ഭുതപ്പെടാനൊ ന്നുമില്ലെന്ന് പറയുന്നവരും കുറവല്ല. എന്നാല്‍ അടുത്തിടെ മികച്ച ട്രാക്കില്‍ പന്തെറിയുന്ന ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ഇങ്ങനൊയൊരു റെക്കോര്‍ഡ് മോശമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലാന്‍ഡ് 2-1നാണ് സ്വന്തമാക്കിയത്.