LiveTV

Live

Cricket

നിര്‍ഭാഗ്യവശാല്‍ അതിന് കഴിഞ്ഞില്ല; തോല്‍വിയില്‍ രോഹിത് ശര്‍മ്മ പറയുന്നത്   

ന്യൂസിലാന്‍ഡിനെതിരായ പരമ്പര കൈവിട്ടതിന്റെ നിരാശ പ്രകടമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. 

നിര്‍ഭാഗ്യവശാല്‍ അതിന് കഴിഞ്ഞില്ല; തോല്‍വിയില്‍ രോഹിത് ശര്‍മ്മ പറയുന്നത്    

ന്യൂസിലാന്‍ഡിനെതിരായ പരമ്പര കൈവിട്ടതിന്റെ നിരാശ പ്രകടമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. 213 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് 208 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ആവേശം അവസാന ഓവറിലെത്തിയപ്പോള്‍ ഇന്ത്യയില്‍ നിന്ന് വിജയം ന്യൂസിലാന്‍ഡ് തട്ടിയെടുക്കുകയായിരുന്നു. അവസാന ഓവറില്‍ ദിനേശ് കാര്‍ത്തികും ക്രുണാല്‍ പാണ്ഡ്യയും ആഞ്ഞ് ശ്രമിച്ചെങ്കിലും വിജയത്തിലെത്തിക്കാനായില്ല. മത്സര ശേഷം രോഹിത് ശര്‍മ്മയുടെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു.

ജയത്തോടെ മത്സരം ഫിനിഷ് ചെയ്യാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്, 200ന് മുകളിലെ വിജയലക്ഷ്യം എന്നത് എല്ലായ്‌പ്പോയും ബുദ്ധിമുട്ടാണ്, പക്ഷേ ന്യൂസിലാന്‍ഡ് സാഹചര്യങ്ങള്‍ മുതലെടുത്തുവെന്നും അതിനാല്‍ വിജയം അവര്‍ക്ക് അര്‍ഹതപ്പെട്ടാതണെന്നും രോഹിത് പറഞ്ഞു. സമ്മാനദാനചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം.ഒത്തിരി പോസിറ്റീവ് കാര്യങ്ങളും അതൊടൊപ്പം ഏതാനും തെറ്റുകളും സംഭവിച്ചു, ചില കാര്യങ്ങളില്‍ ഇനിയും മുന്നോട്ട്‌ പേകേണ്ടതുണ്ട്, പരമ്പര ജയിച്ച് നാട്ടിലെത്തി ആസ്‌ട്രേലിയയെ നേരിടുക എന്നത് ഊര്‍ജം നല്‍കുന്ന കാര്യമായിരുന്നുവെന്നും നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചില്ലെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത പരമ്പര. 38 റണ്‍സാണ് രോഹിത് നേടിയത്. 32 പന്തില്‍ മൂന്ന് ഫോറുകളുടെ അകമ്പടിയോടെയായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡ് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തിലെ ജയത്തോടെ ഇന്ത്യ പരമ്പരയില്‍ തിരികെയെത്തിയിരുന്നു.

ബൗളിങ്ങില്‍ മോശം പ്രകടനം; ആ നാണക്കേട് ഇനി ഇവര്‍ക്ക് 
Also Read

ബൗളിങ്ങില്‍ മോശം പ്രകടനം; ആ നാണക്കേട് ഇനി ഇവര്‍ക്ക്