LiveTV

Live

Cricket

ഓസീസിന്റെ ചുക്കാന്‍ പിടിക്കാന്‍ പോണ്ടിങ്; ഉന്നം ലോകകപ്പ്

ഈ വര്‍ഷത്തെ ലോകകപ്പ് പരിശീലക സംഘത്തിലേക്ക് എത്തുന്നതില്‍ താന്‍ വളരെയധികം ആവേശത്തിലാണെന്ന് പോണ്ടിങ് പറഞ്ഞു. 

ഓസീസിന്റെ ചുക്കാന്‍ പിടിക്കാന്‍ പോണ്ടിങ്; ഉന്നം ലോകകപ്പ്

ലോകകപ്പ് ഉന്നംവെച്ച് ആസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഇതിഹാസതാരം റിക്കി പോണ്ടിങിനെ നിയമിച്ചു. സഹപരിശീലകനായാണ് പോണ്ടിങിന്റെ നിയമനം. രണ്ടു തവണ (2003, 2007) കംഗാരുപ്പടയെ ലോകകപ്പില്‍ മുത്തമിടീച്ച പോണ്ടിങ്, ഡേവിഡ് സാക്കറിന്റെ ഒഴിവിലേക്കാണ് എത്തുന്നത്.

ഈ വര്‍ഷത്തെ ലോകകപ്പ് പരിശീലക സംഘത്തിലേക്ക് എത്തുന്നതില്‍ താന്‍ വളരെയധികം ആവേശത്തിലാണെന്ന് പോണ്ടിങ് പറഞ്ഞു. ഏകദിന, ട്വന്റി 20 ടീമിനൊപ്പം താന്‍ മുമ്പ് കുറച്ച് കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. വളരെയധികം ആസ്വദിച്ചാണ് ടീമിനൊപ്പം പ്രവര്‍ത്തിച്ചിരുന്നത്. പക്ഷേ ലോകകപ്പ് ടീമിന്റെ ഉത്തരവാദിത്തം തന്നെ സംബന്ധിച്ച് വെല്ലുവിളി തന്നെയാണെന്നും പോണ്ടിങ് പറയുന്നു. എന്നാല്‍ ലോകത്തെ ഒരു ടീമിനും വെല്ലാന്‍ കഴിയില്ലാത്തവിധം കരുത്തരായി ഓസീസ് പട ലോകകപ്പിന് ഇറങ്ങുമെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

ഓസീസിന്റെ ചുക്കാന്‍ പിടിക്കാന്‍ പോണ്ടിങ്; ഉന്നം ലോകകപ്പ്

ഐ.പി.എല്ലില്‍ ഒന്നിലേറെ ടീമുകളുടെ സഹപരിശീലകനായി പരിചയസമ്പത്തുള്ള പോണ്ടിങിന് ഓരോ താരത്തേയും അളക്കാനും അവരുടെ തന്ത്രങ്ങളുടെ നട്ടെല്ല് നിര്‍ണയിക്കുന്നതിനും കഴിയുമെന്ന നിഗമനത്തില്‍ തന്നെയാണ് പരിശീലക സ്ഥാനം തേടിയെത്തിയിരിക്കുന്നത്. ഓസീസ് കണ്ടതില്‍വെച്ച് ഏറ്റവും മികവുറ്റ താരങ്ങളിലൊരാളാണ് പോണ്ടിങ്. ലോകകപ്പ് ജയിക്കാന്‍ എന്തൊക്കെ വേണമെന്ന് പോണ്ടിങിന് അറിയാം. ഒരു ബാറ്റിങ് സംഘത്തിന്റെ വെറുമൊരു ഉപദേശകന്‍ മാത്രമായിരിക്കില്ല പോണ്ടിങെന്നും മുഖ്യ പരിശീലകന്‍ ജസ്റ്റിന്‍ ലാങ്ങര്‍ പറഞ്ഞു.