LiveTV

Live

Cricket

കൃഷ്ണഗിരിയില്‍ സമനില 

വയനാട് കൃഷ്ണഗിരിയില്‍ ഇംഗ്ലണ്ട് ലയണ്‍സും ഇന്ത്യ എയും തമ്മിലെ ചതുര്‍ദിന ടെസ്റ്റ് മത്സരം സമനിലയില്‍ പരിഞ്ഞു.

കൃഷ്ണഗിരിയില്‍ സമനില 

വയനാട് കൃഷ്ണഗിരിയില്‍ ഇംഗ്ലണ്ട് ലയണ്‍സും ഇന്ത്യ എയും തമ്മിലെ ചതുര്‍ദിന ടെസ്റ്റ് മത്സരം സമനിലയില്‍ പരിഞ്ഞു. ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ചിന് 214 എന്ന നിലയില്‍ എത്തിനില്‍ക്കെ കളി സമനിലയില്‍ പിരിയുകയായിരുന്നു.

സ്‌കോര്‍ബോര്‍ഡ്; ഇന്ത്യ എ: 540/6 ഡിക്ല, ഇംഗ്ലണ്ട് ലയണ്‍സ് 340,214/5

സാം ഹെയിന്‍(57) ഒലി പോപെ(63) എന്നിവരാണ് ഇംഗ്ലണ്ടിനായി കളിച്ചത്. ഇന്ത്യ എക്ക് വേണ്ടി ജലജ് സക്‌സേന, ഷഹബാസ് നദീം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് കരുതലോടെയാണ് തുടങ്ങിയത് തന്നെ. അവരുടെ ആദ്യ വിക്കറ്റ് വീണത് സ്‌കോര്‍ബോര്‍ഡ് 63ല്‍ നില്‍ക്കെ. 81ല്‍ നില്‍ക്കെ രണ്ടാം വിക്കറ്റും വീണത് ഇന്ത്യ എക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഇംഗ്ലണ്ട് പതിയെ കളിച്ച് തോല്‍വി ഒഴിവാക്കുകയായിരുന്നു.

കൃഷ്ണഗിരിയില്‍ സമനില 

200 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇന്ത്യ എ സ്വന്തമാക്കിയത്. അതോടെ ആറിന് 540 എന്ന നിലയില്‍ ഇന്ത്യഎ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇരട്ടസെഞ്ച്വറി നേടിയ പി.കെ പാഞ്ചല്‍ ആണ് ഇന്ത്യ എക്ക് ലീഡ് നേടിക്കൊടുത്തത്. 313 പന്ത് നേരിട്ട പാഞ്ചല്‍ 206 റണ്‍സാണ് നേടിയത്. 26 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ആ ബാറ്റില്‍ നിന്ന് പിറന്നു. 142 റണ്‍സുമായി കെ.എസ് ഭരത് പിന്തുണകൊടുത്തു. 139 പന്തില്‍ നിന്ന് പതിനൊന്ന് ഫോറും എട്ട് സിക്‌സറുകളും ഉള്‍പ്പെടെയായിരുന്നു ഭരതിന്റെ ഇന്നിങ്‌സ്. 196 റണ്‍സിന്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റില്‍ ഈ സഖ്യം പടുത്തുയര്‍ത്തിയത്.