നാണക്കേട്; ഐ.സി.സിക്കെതിരെ വിമര്‍ശവുമായി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്
കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ് വെസ്റ്റ്ഇന്‍ഡീസ് നായകന് ജേസണ്‍ ഹോള്‍ഡറിന് പിന്തുണയുമായി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്
കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ് വെസ്റ്റ്ഇന്‍ഡീസ് നായകന് ജേസണ്‍ ഹോള്‍ഡറിന് പിന്തുണയുമായി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്. കുറഞ്ഞ ഓവര്‍ നിരക്കുമായി ബന്ധപ്പെട്ട് നയം ഐ.സി.സി പരിഷ്കരിക്കണമെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഡേവ് കാമറൂണ്‍ ആവശ്യപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ നിന്നാണ് ഹോള്‍ഡറിനെ സസ്പെന്‍ഡ് ചെയ്തത്. രണ്ടാമത്തെ ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നായിരുന്നു നടപടി.
വെസ്റ്റ്ഇന്‍ഡീസ് പത്ത് വിക്കറ്റിന് ജയിച്ച ആ കളി, രണ്ടര ദിവസത്തിനുള്ളില്‍ തീര്‍ന്നിരുന്നു. എന്നിട്ടും കുറഞ്ഞ ഓവര്‍നിരക്ക് ഏര്‍പ്പെടുത്തിയതാണ് ക്രിക്കറ്റ് പ്രേമികളെ ചൊടിപ്പിച്ചത്. തീര്‍ച്ചയായും ഐ.സി.സി നിയമങ്ങളെ ഞങ്ങള്‍ അംഗീകരിക്കുന്നു, ഒരു പരമ്പരയിലെ നിര്‍ണായക ഘട്ടങ്ങളില്‍ ഇത്തരത്തിലുള്ള ശിക്ഷാനടപടികള്‍ ക്രിക്കറ്റിന് നല്ലതാണോ എന്ന് ചിന്തിക്കേണ്ടതുണ്ടെന്നായിരുന്നു കാമറോണിന്റെ അഭിപ്രായം. വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റിന്റെ തിരിച്ചുവരവിനോടൊപ്പം ഐ.സി.സിയുടെ നിയമങ്ങളില്‍ മാറ്റം വേണമെന്ന നിലയിലായിരിക്കും ഈ പരമ്പരയെ ഓര്‍മിക്കുകയെന്നും അതൊരു നാണക്കേടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെസ്റ്റില്‍ പതിനഞ്ച് ഓവറുകളെങ്കിലും ഒരു മണിക്കൂറില്‍ തീര്‍ക്കണം, പൂര്ത്തിയായില്ലെങ്കിലാണ് നടപടി വരിക. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ അമ്പയര്‍മാര്‍ക്ക് എറിഞ്ഞ് തീര്‍ക്കേണ്ടി ഓവറുകളില്‍ മാറ്റം വരുത്താനുമാവും. നിലവില്‍ ഐ.സി.സി ടെസ്റ്റ് റാങ്കിങില്‍ ഓള്‍റൗണ്ടര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ജേസണ്‍ ഹോള്‍ഡര്‍. ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കുന്നതില്‍ ജേസണ്‍ ഹോള്‍ഡറിന്റെ പ്രകടനവും നിര്‍ണായകമായിരുന്നു. അതേസമയം ക്രെയിഗ് ബ്രാത്ത് വെയിറ്റാണ് മൂന്നാം ടെസ്റ്റില്‍ വിന്‍ഡീസിനെ നയിക്കുക.