LiveTV

Live

Cricket

എന്തൊരു ബാറ്റിങ്! ഒരു മത്സരത്തില്‍ രണ്ട് ഡബിള്‍ സെഞ്ച്വറിയുമായി ശ്രീലങ്കന്‍ താരം 

ഒരു ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ രണ്ട് ഡബിള്‍ സെഞ്ച്വറികള്‍ നേടി എന്നതാണ് ആ റെക്കോര്‍ഡ്. ഒരു മത്സരത്തില്‍ രണ്ട് ഡബിള്‍ സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് ആഞ്ചലോ പെരേര

എന്തൊരു ബാറ്റിങ്! ഒരു മത്സരത്തില്‍ രണ്ട് ഡബിള്‍ സെഞ്ച്വറിയുമായി ശ്രീലങ്കന്‍ താരം 

ആഞ്ചലോ പെരേര, കൊളംബോ നോണ്ടസ്‌ക്രിപ്റ്റ്‌സ് ക്ലബ്(എന്‍സിസി) നായകന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് ഒരു അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കിയതിലാണ്. ഒരു ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ രണ്ട് ഡബിള്‍ സെഞ്ച്വറികള്‍ നേടി എന്നതാണ് ആ റെക്കോര്‍ഡ്. ഒരു മത്സരത്തില്‍ രണ്ട് ഡബിള്‍ സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് ആഞ്ചലോ പെരേര. 201,203 എന്നിങ്ങനെയായിരുന്നു പെരേരയുടെ സ്കോറുകള്‍. സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആയിരുന്നു എതിരാളി. അഞ്ചാമതായി ക്രീസിലെത്തിയാണ് പെരേര മാജിക് കാണിച്ചത്.

ആദ്യ ഇന്നിങ്‌സില്‍ 203 പന്തില്‍ നിന്നാണ് പെരേര 201 റണ്‍സ് സ്വന്തമാക്കിയത്. മുന്‍ ശ്രീലങ്കന്‍ താരങ്ങളായ ധമ്മിക പ്രസാദ്, സചിത്ര സേനനായകെ എന്നിവര്‍ പെരേരക്ക് എതിരെ പന്തെറിഞ്ഞു എന്നതും ശ്രദ്ധേയം. തന്റെ ഈ ബാറ്റിങ് മികവ് ശ്രീലങ്കന്‍ ദേശീയ ടീമില്‍ എത്തിക്കുമെന്നാണ് 28കാരനായ പെരേര പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് ആസ്‌ട്രേലിയക്കെതിരായ പരമ്പര ശ്രീലങ്ക തോറ്റതിന്റെ പശ്ചാതലത്തില്‍.

ഏകദേശം 80 വര്‍ഷം മുമ്പാണ് ക്രിക്കറ്റ് ലോകത്ത് ഇങ്ങനെയൊന്ന് ആദ്യം സംഭവിച്ചത്. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ആര്‍തര്‍ ഫാഗ് ആയിരുന്നു ബാറ്റ്സ്മാന്‍. കെന്റ് ബാറ്റ്‌സ്മാനായ ഇദ്ദേഹം എസെക്‌സിനെതിരെ ആയിരുന്നു 244,202 റണ്‍സുകള്‍ സ്വന്തമാക്കി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നത്. അതിന് ശേഷം ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ഇങ്ങനെയൊരു റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. അതിലേക്കാണിപ്പോള്‍ പെരേരയും എത്തിയിരിക്കുന്നത്.