LiveTV

Live

Cricket

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീപ്പന്തുകള്‍ക്ക് മുന്നില്‍ ലങ്ക വീണു; പരമ്പര ആസ്‌ട്രേലിയക്ക്  

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീപ്പന്തുകള്‍ക്ക് മുന്നില്‍ ശ്രീലങ്ക വീണു. രണ്ടാം ടെസ്റ്റില്‍ ആസ്‌ട്രേലിയയുടെ ജയം 366 റണ്‍സിന്

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീപ്പന്തുകള്‍ക്ക് മുന്നില്‍ ലങ്ക വീണു; പരമ്പര ആസ്‌ട്രേലിയക്ക്  

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീപ്പന്തുകള്‍ക്ക് മുന്നില്‍ ശ്രീലങ്ക വീണു. രണ്ടാം ടെസ്റ്റില്‍ ആസ്‌ട്രേലിയയുടെ ജയം 366 റണ്‍സിനായിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ആസ്‌ട്രേലിയ 2-0ത്തിന് സ്വന്തമാക്കി. സ്‌കോര്‍ബോര്‍ഡ് ചുരുക്കത്തില്‍; ആസ്‌ട്രേലിയ 534-5, 196-3, ശ്രീലങ്ക: 215,149

പാകിസ്താനോടും ഇന്ത്യയോടും തോറ്റ് പരമ്പര നഷ്ടമായ കംഗാരുപ്പടക്ക് ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ജയം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. പ്രത്യേകിച്ച് ആഷസ് പരമ്പരക്ക് ഒരുങ്ങവെ. രണ്ട് ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റ് വീഴ്ത്തിയ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് പുതുമുഖ ശ്രീലങ്കന്‍ നിരയെ വിറപ്പിച്ചത്. ആസ്‌ട്രേലിയ ഉയര്‍ത്തിയ 516 എന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കക്ക്149 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 42 റണ്‍സെടുത്ത കുസാല്‍ മെന്‍ഡിസ് ആണ് രണ്ടാം ഇന്നിങ്സിലെ അവരുടെ ടോപ് സ്‌കോറര്‍.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീപ്പന്തുകള്‍ക്ക് മുന്നില്‍ ലങ്ക വീണു; പരമ്പര ആസ്‌ട്രേലിയക്ക്  

മിച്ചല്‍ സ്റ്റാര്‍ക്കാണ് കളിയിലെ കേമന്‍. ജോ ബേര്‍ണ്‍സ്(180) ട്രാവിസ് ഹെഡ്(161)കര്‍ട്ടിസ് പാറ്റേഴ്സണ്‍(114) എന്നിവര്‍ ആസ്‌ട്രേലിയക്കായി ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 101 റണ്‍സ് നേടി ഉസ്മാന്‍ ഖവാജ പുറത്താകാതെ നിന്നു. ആദ്യ ടെസ്റ്റില്‍ ആസ്‌ട്രേലിയയുടെ ജയം ഇന്നിങ്‌സിനും 40 റണ്‍സിനുമായിരുന്നു.