LiveTV

Live

Cricket

‘സ്റ്റംപിന് പിന്നില്‍ ധോണിയാണോ? എങ്കില്‍ ക്രീസ് വിട്ട് പോകാതിരിക്കു’; പറയുന്നത് ഐ.സി.സി

‘ജീവിതം ആനന്ദകരമാക്കാനുള്ള വഴി പറഞ്ഞ് തരൂ’ എന്ന ഒരാളുടെ ട്വീറ്റിനാണ് ഐ.സി.സി ഇപ്രകാരം മറുപടി നൽകിയത്

‘സ്റ്റംപിന് പിന്നില്‍ ധോണിയാണോ? എങ്കില്‍ ക്രീസ് വിട്ട് പോകാതിരിക്കു’; പറയുന്നത് ഐ.സി.സി

ബാറ്റ്സ്മാന് ഒരവസരവും നൽകാതെ നൊടിയിടയിൽ സ്റ്റംപ് ചെയ്ത് വിക്കറ്റിന് പിന്നിൽ മായാജാലം തീർക്കുന്നതിൽ വിരുതനാണ് ധോണി. ന്യൂസിലൻഡിനെതിരായ പരമ്പരക്കിടയിലും മഹി ആ പതിവ് തെറ്റിച്ചില്ല. എന്നാൽ ഇതിന് അംഗീകാരമായി ട്രോളുമായാണ് ഐ.സി.സി രംഗത്തെത്തിയത്.

‘ജീവിതം ആനന്ദകരമാക്കാനുള്ള വഴി പറഞ്ഞ് തരൂ’ എന്ന ഒരാളുടെ ട്വീറ്റിന് ഐ.സി.സി നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ‘എം.എസ് ധോണി സ്റ്റംപിന് പിറകിലുണ്ടായിരിക്കേ, ക്രീസ് വിട്ട് പോകാതിരിക്കൂ’ എന്നാണ് ഐ.സി.സി ട്വീറ്റ് ചെയ്തത്. ന്യൂസിലാൻഡിനെതിരായ അവസാന ഏകദിന മത്സരത്തിനിടെ ജിമ്മി നീഷമിനെ മഹി പുറത്താക്കിയ രീതി കയ്യടി നേടുകയുണ്ടായി.

മത്സരത്തിൽ 44 റൺസുമായി ന്യൂസിലാൻഡിനെ വിജയത്തിലേക്ക് നയിക്കുന്നതിനിടെ, കേദാർ ജാദവിന്റെ പന്തിലാണ് ധോണിയുടെ എപ്പിക് റണ്ണൗട്ട് സംഭവിച്ചത്. നീഷമിന്റെ പാഡിൽ തട്ടി പിന്നിലേക്ക് പോയ പന്തിൽ എൽ.ബി.ഡബ്ല്യൂവിനായി അപ്പീൽ വിളിക്കുകയായിരുന്നു ധോണി. എന്നാൽ പന്ത് പോയ ദിശ മനസ്സിലാകാതിരുന്ന നീഷം റണ്ണിനായി ഓടാനുള്ള ശ്രമത്തിനിടെ, തൊട്ടടുത്തുള്ള പന്ത് ധോണി വിദഗ്ധമായി കുറ്റിയിലെറിയുകയായിരുന്നു. നീഷമിന്റെ വിക്കറ്റ് കിവി ബാറ്റിംഗ് നിരക്ക് കനത്ത നഷ്ടമുണ്ടാക്കിയപ്പോൾ, മത്സരം 35 റൺസിന് ഇന്ത്യ നേടുകയായിരുന്നു.