LiveTV

Live

Cricket

ഇന്ത്യക്കെതിരായ ടി20 പരമ്പരയിൽ നിന്നും ​ഗുപ്റ്റിൽ പുറത്ത്

ബുധനാഴ്ച്ച വെല്ലിംടണിലാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് തമ്മിലെ ആദ്യ ടി20 മത്സരം

ഇന്ത്യക്കെതിരായ ടി20 പരമ്പരയിൽ നിന്നും ​ഗുപ്റ്റിൽ പുറത്ത്

ഇന്ത്യക്കെതിരായ ഏകദിന പരമ്പര 4-1ന് അടിയറവ് വെച്ചതിന് പിറകെ, ബുധനാഴ്ച്ച തുടങ്ങാനിരിക്കുന്ന ടി20 പരമ്പരക്ക് ഒരുങ്ങുന്ന കിവി പടക്ക് തിരിച്ചടി. പരിക്കിനെ തുടർന്ന് വെറ്ററൻ താരവും ഓപ്പണറുമായ മാർട്ടിൻ
ഗുപ്റ്റിൽ പരമ്പരക്കില്ലെന്ന് ടീം വ്യക്തമാക്കിയിരിക്കുകയാണ്. പുറം വേദനയെ തുടർന്ന് ഇന്ത്യക്കെതിരായ അവസാന ഏകദിന മത്സരവും താരത്തിന് നഷ്ടമായിരുന്നു.‌

മൂന്ന് മത്സരങ്ങളടങ്ങിയ ടി20യിലാണ് ഇന്ത്യയും ന്യൂസിലാൻഡും ഏറ്റുമുട്ടുന്നത്. അഞ്ചു ദിവസങ്ങൾ കൊണ്ട് അവസാനിക്കുന്ന പരമ്പരയിൽ കളിക്കാൻ ഗുപ്റ്റിലിന് സാധ്യമല്ലെന്ന് ഹെഡ് കോച്ച്
ഗാരി സ്റ്റെഡ് വ്യക്തമാക്കുകയായിരുന്നു. അവസാന ഏകദിനത്തിനായുള്ള പരിശീലനത്തിനിടെയാണ് ഗുപ്റ്റിലിന് പരിക്ക് പറ്റിയത്. താരത്തിന് പകരമായി ഓൾ റൗണ്ടർ ജെയിംസ് നീഷം ടീമിനൊപ്പം ചേരും.

ബുധനാഴ്ച്ച വെല്ലിംടണിലാണ് ആദ്യ മത്സരം. തുർന്ന് വെള്ളിയാഴ്ച്ച ഓക്ക്ലാൻഡിൽ രണ്ടാം മത്സരവും, ഞായറാഴ്ച്ച ഹാമിൽട്ടണിൽ അവസാന മത്സരവും നടക്കും. തുടർന്ന് ഫെബ്രവരി 13ന് നേപ്പിയറിൽ ബംഗ്ലാദേശുമായി തുടങ്ങാനിരിക്കുന്ന ഏകദിന പരമ്പരക്കായി ടീം തയ്യാറെടുക്കും.