LiveTV

Live

Cricket

ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റിലും ടീമിനെ നയിച്ചു, ജയിപ്പിച്ചു; മൂന്നാം മത്സരത്തിന് വിലക്ക് 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ വെസ്റ്റ്ഇന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറിന് ഒരു മത്സരത്തില്‍ നിന്ന് വിലക്ക്. രണ്ടാം ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് ഹോള്‍ഡറിന് വിനയായത്.

ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റിലും ടീമിനെ നയിച്ചു, ജയിപ്പിച്ചു; മൂന്നാം മത്സരത്തിന് വിലക്ക് 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ വെസ്റ്റ്ഇന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറിന് ഒരു മത്സരത്തില്‍ നിന്ന് വിലക്ക്. ഇതോടെ സെന്റ് ലൂസിയയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഹോള്‍ഡറിന് കളിക്കാനാവില്ല. പകരം ക്രെയിഗ് ബ്രാത്ത്‌വെയിറ്റ് ടീമിനെ നയിക്കും. രണ്ടാം ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് ഹോള്‍ഡറിന് വിനയായത്. 10 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസ് പരമ്പര സ്വന്തമാക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ പരമ്പര ജയത്തിന് പിന്നില്‍ നായകനായും ബാറ്റ്‌സ്മാനായും ഹോള്‍ഡര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബാര്‍ബഡോസില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 202 റണ്‍സെടുത്ത് പുറത്താകാതെ നിന്നിരുന്നു. രണ്ട് വിക്കറ്റെടുത്ത് ബൗളിങ്ങിലും തിളങ്ങിയിരുന്നു. രണ്ടാം ടെസ്റ്റില്‍ നാല് വിക്കറ്റും വീഴ്ത്തി.അതേസമയം മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കിയതിനാല്‍ ഹോള്‍ഡര്‍ കളിച്ചില്ലെങ്കിലും വിന്‍ഡീസിന് പ്രശ്നമില്ല.

ഫെബ്രുവരി 9നാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ബോര്‍ഡുമായുള്ള പ്രശ്‌നത്തില്‍ വലഞ്ഞ വിന്‍ഡീസ് ക്രിക്കറ്റിന്‍റെ തിരിച്ചുവരവ് എന്ന നിലയിലാണ് ഇംഗ്ലണ്ടിനെതിരായ വിജയത്തെ ക്രിക്കറ്റ് പ്രേമികള്‍ കണ്ടിരുന്നത്. അതില്‍ നായകന്‍ എന്ന നിലയില്‍ ഹോള്‍ഡറിന്റെ കഴിവിനെ പ്രശംസിക്കുകയും ചെയ്തിരുന്നു.